Join Whatsapp Group. Join now!

ടെന്നീസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു

കോട്ടിക്കുളം ഗ്രീന്‍ വുഡ്‌സ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന 17-ാ മത് സംസ്ഥാന ടെന്നീസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. സബ് ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ കാസര്‍കോട് Kerala, News, Sports, Tennis Volley ball Championship end
കാസര്‍കോട്: (www.kasaragodvartha.com 10.02.2020) കോട്ടിക്കുളം ഗ്രീന്‍ വുഡ്‌സ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന 17-ാ മത് സംസ്ഥാന ടെന്നീസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. സബ് ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ കാസര്‍കോട് ജില്ല ഒന്നാം സ്ഥാനവും, കോഴിക്കോട് ജില്ല രണ്ടാം സ്ഥാനവും, മലപ്പുറം ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സബ്ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ മലപ്പുറം ജില്ല ഒന്നാം സ്ഥാനവും കോടിക്കോട് ജില്ല രണ്ടാം സ്ഥാനവും നേടി. സീനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ പാലക്കാട് ജില്ല ഒന്നാം സ്ഥാനവും, കോടിക്കോട് ജില്ല രണ്ടാം സ്ഥാനവും, കാസര്‍കോട് ജില്ല മൂന്നാം സ്ഥാനവും നേടി. സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ പാലക്കാട് ജില്ല ഒന്നാം സ്ഥാനവും മലപ്പുറം ജില്ല രണ്ടാം സ്ഥാനവും കരസ്ഥമാക്കി.


സമാപന യോഗം സംസ്ഥാന പ്രസിഡന്റ് കാപ്പില്‍ മുഹമ്മദ് പാഷയുടെ അധ്യക്ഷതയില്‍ എം.സി ഖമറുദ്ദീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍, കെ ബി എം ഷരീഫ്, ഷാഫി കട്ടക്കാല്‍, കെ ജി മാധവന്‍, കെ വി അപ്പു, ശംസുദ്ദീന്‍ ചെമ്പിരിക്ക, മനോജ് പള്ളിക്കര, എ ആര്‍ ഷരീഫ്, സി ഐ ഹബീബ്, മുഹമ്മദ് കോടിയില്‍, അബ്ദുര്‍ റഹ് മാന്‍ പാലക്കുന്ന്, മഞ്ചുകുമാര്‍ പ്രസംഗിച്ചു.

Keywords: Kerala, News, Sports, Tennis Volley ball Championship end < !- START disable copy paste -->  

Post a Comment