Join Whatsapp Group. Join now!

കുബണൂരിലെ പാവപ്പെട്ട കുടുംബത്തിന് എസ് വൈ എസ് വീട് നിര്‍മിച്ചു നല്‍കി; ദാറുല്‍ ഖൈര്‍ താക്കോല്‍ ദാനം കാന്തപുരം നിര്‍വ്വഹിച്ചു

എസ് വൈ എസ് ജില്ലയില്‍ നടപ്പിലാക്കുന്ന ദാറുല്‍ ഖൈര്‍ കാരുണ്യവീട് പദ്ധതിയിലൂടെ ഒരു പാവപ്പെട്ട കുടുംബത്തിനു കൂടി വീട് നിര്‍മിച്ചു നല്‍കി Kerala, News, SYS House for Poor family handed over
ഉപ്പള : (my.kasargodvartha.com 20.02.2020) എസ് വൈ എസ് ജില്ലയില്‍ നടപ്പിലാക്കുന്ന ദാറുല്‍ ഖൈര്‍ കാരുണ്യവീട് പദ്ധതിയിലൂടെ ഒരു പാവപ്പെട്ട കുടുംബത്തിനു കൂടി വീട് നിര്‍മിച്ചു നല്‍കി. ഉപ്പള കുബണൂരിലെ അബ്ദുല്ല എന്നയാള്‍ക്ക് വേണ്ടി നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വ്വഹിച്ചു. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് കുബണൂര്‍ യൂണിറ്റ് കമ്മിറ്റിയാണ് വീട് പൂര്‍ണമായി നിര്‍മിച്ചു നല്‍കിയത്.

എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അഷ്‌റഫ് തങ്ങള്‍ മഞ്ഞമ്പാറ, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി, കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് യു പി എസ് തങ്ങള്‍, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, പാത്തൂര്‍ മുഹമ്മദ് സഖാഫി, ബഷീര്‍ പുളിക്കൂര്‍, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ ബഹ്‌റൈന്‍, എസ് വൈ എസ് ജില്ലാ സാന്ത്വനം സെക്രട്ടറി ഷാഫി സഅദി ഷിറിയ, സേവനം സെക്രട്ടറി സിദ്ദീഖ് സഖാഫി ബായാര്‍, മൂസ സഖാഫി കളത്തൂര്‍, അഷ്‌റഫ് കരിപ്പൊടി, കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, യൂസുഫ് സഖാഫി കനിയാല, റഹീം സഖാഫി ചിപ്പാര്‍, അബ്ദുല്‍ ഖാദര്‍ കുബണൂര്‍, ഫാറൂഖ് കുബണൂര്‍, മുഹമ്മദ് ഷിറിയ, സലീം ഷിറിയ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.



Keywords: Kerala, News, SYS House for Poor family handed over
 

Post a Comment