Join Whatsapp Group. Join now!

കീഴൂരിന് നഷ്ടമായത് മികച്ച സംഘാടകനെ; ഗ്രാമം തേങ്ങുന്നു

കഴിഞ്ഞ ദിവസം ആകസ്മികമായി മരണപ്പെട്ട സുലൈമാന്റെ മരണം വലിയ ആഘാതമാണ് നാടിന് ഉണ്ടാക്കിയിരിക്കുന്നത്. കീഴൂരിന്റെ പ്രിയങ്കരനായിരുന്നു സുലൈമാന്‍. ഒരു നിമിഷത്തില്‍ എല്ലാം അവസാനിച്ചു. Kerala, News, Sulaiman Kizhur no more
അനുസ്മരണം/ കെ എസ് സാലി കീഴൂര്‍

(www.kasaragodvartha.com 27.02.2020)   
കഴിഞ്ഞ ദിവസം ആകസ്മികമായി മരണപ്പെട്ട സുലൈമാന്റെ മരണം വലിയ ആഘാതമാണ് നാടിന് ഉണ്ടാക്കിയിരിക്കുന്നത്. കീഴൂരിന്റെ പ്രിയങ്കരനായിരുന്നു സുലൈമാന്‍. ഒരു നിമിഷത്തില്‍ എല്ലാം അവസാനിച്ചു. ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്കാണ് സുലൈമാന്‍ യാത്രയായത്. ആരോഗ്യ പ്രശ്‌നം അലട്ടുമ്പോഴും കഴിഞ്ഞ രാത്രിയില്‍ മേല്‍പറമ്പ് ചന്ദ്രഗിരി ഗ്രൗണ്ടില്‍ നടന്ന ജനമൈത്രി ഫുട്‌ബോള്‍ കളികളത്തില്‍ ഇറങ്ങി സജീവ സാന്നിധ്യം അറിയിച്ച സുലൈമാന്റെ വിയോഗം അക്ഷരാര്‍ത്ഥത്തില്‍ ഗ്രാമത്തിന് തേങ്ങലായിരിക്കുകയാണ്.

രണ്ടു ദിവസം മുമ്പ് നടന്ന കീഴൂര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ വാര്‍ഷിക പരിപാടിക്കിടയില്‍ പാട്ടുകള്‍ പാടി പ്രേക്ഷകരുടെ മനസ് കവര്‍ന്ന സുലൈമാനെ പെട്ടെന്നൊന്നും മറക്കാന്‍ ആര്‍ക്കും കഴിയില്ല. കീഴൂര്‍ യു എ ഇ ലക്കിസ്റ്റാര്‍ ക്ലബ്ബിന്റെ കരുത്തനായിരുന്നു. ഇനി ആ ഇരിപ്പിടങ്ങള്‍ ശൂന്യമാണ്.


നീണ്ട 30 വര്‍ഷക്കാലം മണലാരണ്യത്തില്‍ വിയര്‍പ്പൊഴുകി കഷ്ടപ്പെടുന്നതിനിടയില്‍ സമയം കണ്ടെത്തി യു എ ഇ കീഴൂര്‍ ലക്കിസ്റ്റാര്‍ ക്ലബ്ബിന് രൂപം നല്‍കിയതില്‍ മുഖ്യപങ്കുവഹിച്ചതും സുലൈമാനായിരുന്നു. നാട്ടിലുള്ള ക്ലബിനും സുലൈമാന്‍ നല്‍കിയ സംഭാവനയും പിന്തുണയും വിലമതിക്കാനാവത്തതാണ്. ലക്കിസ്റ്റാര്‍ ക്ലബിന്റെ മുന്നേറ്റത്തിന് വേണ്ടി ഒരു ആയുഷ്‌ക്കാലം മുഴുവനും നടത്തിയ കഠിനാധ്വാനങ്ങള്‍ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും മറക്കാന്‍ കഴിയില്ല.

ആരെ കണ്ടാലും ഹസ്തദാനം നടത്തി വിനയത്തോടെ സൗഹൃദമുണ്ടാക്കാന്‍ സുലൈമാന്‍ ശ്രദ്ധിച്ചിരുന്നു. നാടിന്റെ ഓരോ കാര്യങ്ങളിലും സജീവമായി ഇടപെട്ടുവന്നിരുന്നു. സുലൈമാന്റെ ജീവിതരീതികള്‍ക്ക് അനുസൃതമായിരുന്നു അവന്റെ സ്വാധീന വലയവും. ജീവിതത്തിന്റെ നാനതുറകളില്‍ നിന്നുള്ളവരുമായി ഹൃദ്യമായ സൗഹൃദം നിലനിര്‍ത്താന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. അതു കൊണ്ട് തന്നെ മരണ വിവരമറിഞ്ഞ്  ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വലിയ ജനക്കൂട്ടമാണ് കീഴൂരിലേക്ക് ഒഴുകിയെത്തിയത്.

സുലൈമാന്‍ ഒരു കാര്യം ഏറ്റെടുത്താല്‍ അത് ഭംഗിയാക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന വ്യക്തിത്വമായിരുന്നു. നാടിന്റെ പൊതു വിഷയത്തിലെ
താത്പര്യമാണ് സുലൈമാനെ വ്യത്യസ്ഥനാക്കുന്നത്. പെരുമാറ്റത്തില്‍ ഏറെ സൗമ്യതയും നിഷ്‌കളങ്കമായ മനസിന്റെ ഉടമയും പ്രവര്‍ത്തനങ്ങളില്‍ ദൃഢതയും സുലൈമാന്റെ മുഖമുദ്രയായിരുന്നു. ആര് ദേഷ്യപ്പെട്ടാലും മറിച്ച് സൗമ്യ ഭാവത്തോടെ അതിനെ നേരിട്ട് എതിരാളികളുടെ മനസ് പോലും കീഴടക്കുന്ന പെരുമാറ്റമാണ് സുലൈമാന്റേത്.

Keywords: Kerala, News, Sulaiman Kizhur no more < !- START disable copy paste -->  

Post a Comment