Join Whatsapp Group. Join now!

പ്രാര്‍ത്ഥനയിലൂടെ ആത്മവിശുദ്ധി നേടുക: സൈഫുദ്ദീന്‍ സ്വലാഹി

പ്രാര്‍ത്ഥന വിശ്വാസിയുടെ ആയുധമാണെന്നും അതിലൂടെ ശരീരവും, മനസും വിശുദ്ധമാക്കാന്‍ വിശ്വാസിക്ക് സാധ്യമാകണമെന്നും എം എസ് Gulf, News, Saifuddin Swalahi on prayer
ദുബൈ: (my.kasargodvartha.com 18.02.2020) പ്രാര്‍ത്ഥന വിശ്വാസിയുടെ ആയുധമാണെന്നും അതിലൂടെ ശരീരവും, മനസും വിശുദ്ധമാക്കാന്‍ വിശ്വാസിക്ക് സാധ്യമാകണമെന്നും എം എസ് എം സംസ്ഥാന സെക്രട്ടറി സൈഫുദ്ദീന്‍ സ്വലാഹി പറഞ്ഞു. യു എ ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അല്‍ഖൂസ് യൂണിറ്റ് അല്‍മനാര്‍ സെന്ററില്‍ സംഘടിപ്പിച്ച 'തസ്ഫിയ' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ മനുഷ്യരും ഭൂമുഖത്ത് ജനിച്ചു വീഴുന്നത് ശുദ്ധ പ്രകൃതിയോട് കൂടിയാണ്. എന്നാല്‍ മനുഷ്യര്‍ വ്യത്യസ്തമായി വഴികള്‍ തെരഞ്ഞെടുക്കുന്നു. ഇസ്ലാം പ്രകൃതി മതമാണ്. നമസ്‌കാരത്തിന്റെ അന്തസത്ത പ്രാര്‍ത്ഥനയാണ്. നമസ്‌കാരം മനുഷ്യരെ തെറ്റുകളില്‍ നിന്നും ചെറുക്കുമെന്നാണ് ഇസ്ലാമിന്റെ അധ്യാപനം. അതിനാല്‍ തന്നെ മറ്റു ആരാധന കര്‍മ്മത്തെക്കാള്‍ നമസ്‌കാരത്തിന് പ്രാധാന്യം നല്‍കുകയും ചെറുപ്പം മുതല്‍ അത് പരിശീലിപ്പിക്കാനും നിര്‍ദേശിക്കുന്നു. പത്ത് വയസായിട്ടും നമസ്‌കരിക്കാത്തവനെ രക്ഷിതാക്കളോട് ശാസിക്കാനും ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നു. നമസ്‌കാരത്തിന്റെ ആത്മ ചൈതന്യം ഉള്‍കൊണ്ടുകൊണ്ട് നമസ്‌കരിക്കുന്നവന് അതിലൂടെ ആത്മ വിശുദ്ധിയും തെറ്റുകളില്‍ നിന്ന് മുക്തമാക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെറ്റുകള്‍ ചെയ്താല്‍ മനസില്‍ അസ്വസ്ഥതയുണ്ടാകും. ജനങ്ങളിലേക്ക് ഇറങ്ങുവാനും പ്രയാസം നേരിടും. എന്നാല്‍ നന്മകള്‍ ചെയ്യുമ്പോള്‍ മനഃസംതൃപ്തിയും സമാധാനവും നേടിയെടുക്കാന്‍ സാധിക്കും. ഇസ്ലാം ഈ വിഷയത്തില്‍ വിശാലമായ കാഴ്ച്ചപ്പാടാണ് സ്വീകരിച്ചിരിക്കുന്നത്. ഒരു തെറ്റ് സംഭവിച്ചാല്‍ ഒരു തെറ്റായി രേഖപ്പെടുത്തും. എന്നാല്‍ ഒരു നന്മ ചെയ്താല്‍ ഇരട്ടിയോളം പ്രതിഫലം ലഭിക്കും. ജീവിതത്തില്‍ തിന്മകള്‍ സംഭവിച്ചുപോയാല്‍ പശ്ചാതാപ്പിക്കുകയും നന്മകള്‍ അധികരിപ്പിക്കുകയും വേണം. പരസ്പരം കണ്ടാല്‍ പുഞ്ചിരിക്കുന്നത് പോലും ദാനധര്‍മ്മമായിട്ടാണ് മുഹമ്മദ് നബി പഠിപ്പിച്ചിട്ടുള്ളതെന്ന് സൈഫുദ്ദീന്‍ സ്വലാഹി പറഞ്ഞു.

പരിപാടിയില്‍ ജൂണ്‍ 12ന് യു എ ഇ അടിസ്ഥാനത്തില്‍ നടത്തുന്ന ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ സിലബസ് സൈഫുദ്ദീന്‍ സ്വലാഹി യു.എ.ഇ ഇസ്ലാഹി വൈസ് പ്രസിഡന്റ് അബ്ദുല്‍ വാഹിദ് മയ്യേരിക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. ഹനീഫ് സ്വലാഹി പുലാമന്തോള്‍ മുഹമ്മദ് നബിയുടെ സാരോപദശങ്ങള്‍ എന്ന വിഷയം അധികരിച്ച് സംസാരിച്ചു. പ്രസിഡന്റ് അബൂബക്കര്‍ സാബീല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഫീഖ് എറവറാംകുന്ന് പരീക്ഷ വിശദീകരണം നടത്തി. നാട്ടില്‍ അപകടത്തില്‍ മരണപ്പെട്ട അല്‍ഖൂസ് യൂണിറ്റ് മെമ്പര്‍ മുസ്തഫയെ കുറിച്ച് വളണ്ടിയര്‍ ക്യാപ്റ്റന്‍ അബ്ദുല്‍ ഹമീദ് അനുസ്മരണ പ്രഭാഷണം നടത്തി. എം കെ നസീര്‍ സ്വാഗതവും അബ്ദുര്‍ റഹീം നന്ദിയും പറഞ്ഞു.


Keywords: Gulf, News, Saifuddin Swalahi on prayer

Post a Comment