Join Whatsapp Group. Join now!

റദ്ദുച്ച മെമ്മോറിയല്‍ ട്രോഫി 2020 സോക്കര്‍ ലീഗ്; സ്വാഗത സംഘം രൂപീകരിച്ചു

ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന റദ്ദുച്ച മെമ്മോറിയല്‍ ട്രോഫി സോക്കര്‍ ലീഗ് Gulf, News, Radducha Memorial Trophy 2020 Soccer league; reception committee formed
ദുബൈ: (my.kasargodvartha.com 15.02.2020) ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന റദ്ദുച്ച മെമ്മോറിയല്‍ ട്രോഫി സോക്കര്‍ ലീഗ് ആന്‍ഡ് ഫാമിലി മീറ്റിന്റെ സ്വാഗത സംഘം രൂപീകരിച്ചു. യു എ ഇ കെ എം സി സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ് യ തളങ്കര യോഗം ഉദ്ഘാടനം ചെയ്തു. ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്തും, കലാ രംഗത്തും തന്റെ കഴിവ് തെളിയിച്ച് കായിക മത്സരങ്ങളെ ്‌ങ്ങേയറ്റം സ്‌നേഹിച്ച മഞ്ചേശ്വരം എം എല്‍ എ പി ബി അബ്ദുര്‍ റസാഖിന്റെ സ്മരണാര്‍ത്ഥം ജീവ കാരുണ്യ പ്രവര്‍ത്തനം ലക്ഷ്യമാക്കിക്കൊണ്ട് ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദാര്‍ഹമാണെന്ന് യഹ് യ തളങ്കര അഭിപ്രായപ്പെട്ടു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി പി ഡി നൂറുദീന്റെ മാതാവിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. ദുബൈ കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി, ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ജില്ലാ ട്രഷറര്‍ ഹനീഫ് ടി ആര്‍, ഹസൈനാര്‍ തോട്ടുംഭാഗം, മണ്ഡലം ട്രഷറര്‍ സത്താര്‍ ആലംപാടി എന്നിവര്‍ സംസാരിച്ചു. അന്‍വര്‍ സാദത്ത് കോളിയാടിന് സ്‌നേഹോപഹാരം സമ്മാനിച്ചു.

ജില്ലാ ഭാരവാഹികളായ ഹസൈനാര്‍ ബീജന്തടുക്കം, സലീം ചേരങ്കൈ, എ കെ കരീം, ഉപ്പി കല്ലങ്കൈ, അസ്‌കര്‍ ചൂരി, സര്‍ഫ്രാസ് പട്ടേല്‍, ഹനീഫ് കുമ്പഡാജെ, ഗഫൂര്‍ ഊദ്, റഹീം താജ്, മുഹമ്മദ് സി പി, ഖാദര്‍ ആലംപാടി, ഹാരിസ് പി ബി, സിനാന്‍ തൊട്ടാന്‍, ഇസ്ഹാഖ് നയന്മാര്‍മൂല, ഖലീല്‍ ചൗക്കി, അബ്ദുല്‍ ഷുക്കൂര്‍, അബൂബക്കര്‍ എന്നിവര്‍ സംബന്ധിച്ചു. മണ്ഡലം സെക്രട്ടറി സുഹൈല്‍ കോപ്പ സ്വാഗതവും സുബൈര്‍ അബ്ദുല്ല നന്ദിയും പറഞ്ഞു. ഹക്കീം ഹുദവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.

സ്വാഗതം സംഘം കമ്മിറ്റി ഭാരവാഹികളായി യഹ് യ തളങ്കര (മുഖ്യരക്ഷാധികാരി), ഹുസൈനാര്‍ ഹാജി, ഹംസ തൊട്ടി, ഹനീഫ് ചെര്‍ക്കള, എം  എ മുഹമ്മദ് കുഞ്ഞി, അഡ്വ. ഇബ്രാഹിം ഖലീല്‍, അബ്ദുല്ല ആറങ്ങാടി, ഹനീഫ് ടി ആര്‍, അഫ്‌സല്‍ മൊട്ടമ്മല്‍, ഹസൈനാര്‍ തോട്ടുംഭാഗം, ഹംസ  മധൂര്‍, എം എസ് ബഷീര്‍, മജീദ് തെരുവത്ത് (രക്ഷാധികാരികള്‍), സലാം കന്യപ്പാടി (പ്രോഗ്രാം ഇന്‍ ചീഫ്), ഫൈസല്‍ പട്ടേല്‍ (ചെയര്‍മാന്‍), സുബൈര്‍ അബ്ദുല്ല (വര്‍ക്കിംഗ് ചെയര്‍മാന്‍), സലീം ചേരങ്കൈ,  ഇ ബി അഹ് മദ്, റസാഖ് ചെറൂണി, മുഹമ്മദ് പിലാങ്കട്ട (വൈസ് ചെയര്‍മാന്മാര്‍), പി ഡി നൂറുദ്ദീന്‍ (ജനറല്‍ കണ്‍വീനര്‍), സഫ് വാന്‍ അണങ്കൂര്‍ (വര്‍ക്കിംഗ് കണ്‍വീനര്‍), അബ്ദുല്ല ബെളിഞ്ചം, മൊയ്തീന്‍ ആദൂര്‍, ഗഫൂര്‍ ഊദ്,
ഖലീല്‍ ചൗക്കി (കണ്‍വീനര്‍മാര്‍), സത്താര്‍ ആലംപാടി (ട്രഷറര്‍), ഫൈസല്‍ മുഹ്സിന്‍ (ഫിനാന്‍സ് ചെയര്‍മാന്‍), അഷ്റഫ് ഫാസ് (കണ്‍വീനര്‍), ഹസൈനാര്‍ ബീജന്തടുക്കം (റിസപ്ഷന്‍ ചെയര്‍മാന്‍), ഹാരിസ് ബ്രദേഴ്‌സ് (കണ്‍വീനര്‍), സിദ്ദീഖ് ചൗക്കി (പബ്ലിസിറ്റി ചെയര്‍മാന്‍), അസീസ് കമാലിയ (കണ്‍വീനര്‍), സുഹൈല്‍  കോപ്പ (പ്രോഗ്രാം ചെയര്‍മാന്‍), അഷ്‌കര്‍ ചൂരി (കണ്‍വീനര്‍), മുനീഫ് ബദിയടുക്ക (ഫാമിലി മീറ്റ് ചെയര്‍മാന്‍), സത്താര്‍ നാരമ്പാടി (കണ്‍വീനര്‍), ഐ പി എം  ഇബ്രാഹിം (മീഡിയ ചെയര്‍മാന്‍), ഹനീഫ് കുമ്പഡാജെ (കണ്‍വീനര്‍), ജലാല്‍ തായല്‍ (ഗ്രൗണ്ട് ആന്‍ഡ് ടൈം ഫിക്‌സ്ച്ചര്‍ ചെയര്‍മാന്‍), ഹാരിസ് പി ബി (കണ്‍വീനര്‍), എ കെ കരീം (ഫുഡ് ചെയര്‍മാന്‍), ലത്വീഫ് മഠത്തില്‍ (കണ്‍വീനര്‍), ഷാഫി കാസിവളപ്പ് (വളണ്ടിയര്‍ കമ്മിറ്റി ചെയര്‍മാന്‍), റസാഖ് ബദിയടുക്ക (കണ്‍വീനര്‍), മുഹമ്മദ് പെര്‍ഡാല, ഖാദര്‍ ആലംപാടി,സജീദ് വിദ്യാനഗര്‍, സിദ്ദീഖ് കരിമ്പില (കോര്‍ഡിനേറ്റര്‍മാര്‍), താത്തു (ടീം  കോഓര്‍ഡിനേഷന്‍ ചെയര്‍മാന്‍), ശിഹാബ് നായന്മാര്‍മൂല (കണ്‍വീനര്‍), ഉപ്പി കല്ലങ്കൈ (ട്രോഫി ആന്‍ഡ് മെമന്റോസ് ചെയര്‍മാന്‍), ഉബൈദ് ചെറൂണി (കണ്‍വീനര്‍), എം എസ് ഹമീദ് (സ്റ്റേജ് ആന്‍ഡ് സൗണ്ട് ചെയര്‍മാന്‍), സര്‍ഫ്രാസ് പട്ടേല്‍ (കണ്‍വീനര്‍), റഫീഖ് എതിര്‍ത്തോട് (മെഡിക്കല്‍ വിംഗ് ചെയര്‍മാന്‍), മൊയ്തീന്‍ ചെറൂണി (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.



Keywords: Gulf, News, Radducha Memorial Trophy 2020 Soccer league; reception committee formed
  < !- START disable copy paste -->   

Post a Comment