Join Whatsapp Group. Join now!

പുഷ്പാകരന്‍ ബെണ്ടിച്ചാലിന്റെ കവിതാ സമാഹാരം 'തീപ്പെട്ടി' പ്രകാശനം ചെയ്തു

പുഷ്പാപാകരന്‍ ബെണ്ടിച്ചാലിന്റെ പ്രഥമ കവിതാ സമാഹാരമായ 'തീപ്പെട്ടി' പ്രകാശനം ചെയ്തു. ജെ സി ഐ കാസര്‍കോടിന്റെയും പുരോഗമന കലാ - സാഹിത്യ Kerala, News, Pushpakaran Bendichal's Theepetti released
കാസര്‍കോട്: (www.kasaragodvartha.com 24.02.2020) പുഷ്പാപാകരന്‍ ബെണ്ടിച്ചാലിന്റെ പ്രഥമ കവിതാ സമാഹാരമായ 'തീപ്പെട്ടി' പ്രകാശനം ചെയ്തു. ജെ സി ഐ കാസര്‍കോടിന്റെയും പുരോഗമന കലാ - സാഹിത്യ സംഘത്തിന്റെയും സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പ്രശസ്ത എഴുത്തുകാരന്‍ കെ പി രാമനുണ്ണി, കവി സുറാബിന് ആദ്യ പ്രതി നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.

ജീവിതാനുഭവങ്ങളെ സമൂഹത്തിന്റെ ബോധ്യപ്പെടുത്തലിനുപയോഗിക്കുമ്പോഴാണ് സാഹിത്യമാവുന്നതെന്നും, പുഷ്പാകരന്‍ ബെണ്ടിച്ചാലിന്റെ കവിതകള്‍ അത്തരത്തിലുള്ളതാണെന്നും വളരെ ലളിതവും അര്‍ത്ഥ സമ്പൂര്‍ണവുമാണെന്നും കെ പി രാമനുണ്ണി പറഞ്ഞു. പ്രൊഫ. എം എ റഹ് മാന്‍ അധ്യക്ഷത വഹിച്ചു. നാരായണന്‍ പേരിയ പുസ്തകം പരിചയപ്പെടുത്തി.


പി. ദാമോദരന്‍, ജി ബി വത്സന്‍, അഡ്വ. പി.വി ജയരാജന്‍, വി.വി പ്രഭാകരന്‍, ബി കെ സുകുമാരന്‍, അഷ്‌റഫലി ചേരങ്കൈ, എ കെ ശ്യാംപ്രസാദ്, സി എല്‍ ഹമീദ്, വിജയന്‍ പായം, മുജീബ് അഹ് മദ്, സിസ്റ്റര്‍ റോഷ്‌ന എ സി എന്നിവര്‍ സംസാരിച്ചു. പുഷ്പാപാകരന്‍ ബെണ്ടിച്ചാല്‍ മറുപടി പ്രസംഗം നടത്തി. ഡോ.വിനോദ് കുമാര്‍ പെരുമ്പള സ്വാഗതവും സി കെ അജിത്കുമാര്‍ നന്ദിയും പറഞ്ഞു.

പ്രകാശനത്തോടനുബന്ധിച്ചുള്ള കവിയരങ്ങ് പി എസ് ഹമീദ് ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണന്‍ ചെര്‍ക്കള അധ്യക്ഷത വഹിച്ചു. രവീന്ദ്രന്‍ പാടി സ്വാഗതം പറഞ്ഞു. അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള, രാധാകൃഷ്ണ ഉളിയത്തടുക്ക, പി.ഇ.എ റഹ് മാന്‍ പാണത്തൂര്‍, രാഘവന്‍ ബെള്ളിപ്പാടി, ജ്യോതി പാണൂര്‍, സന്തോഷ് ഒഴിഞ്ഞവളപ്പ്, രമ്യ കെ പുളിന്തോട്ടി, ഉണ്ണികൃഷ്ണന്‍ അണിഞ്ഞ, പി വി കെ അരമങ്ങാനം, ഇ പ്രഭാകര പൊതുവാള്‍, മധു എസ് നായര്‍, എം പി ജില്‍ ജില്‍, കെ എച്ച് മുഹമ്മദ്, റഹ് മാന്‍ മുട്ടത്തൊടി, എരിയാല്‍ അബ്ദുല്ല, ആര്യനന്ദ എന്നിവര്‍
സ്വന്തം കവിതകളവതരിപ്പിച്ചു. സാഹിത്യ-സാംസ്‌കാരിക-സാമൂഹിക മേഖലകളിലെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു.

Keywords: Kerala, News, Pushpakaran Bendichal's Theepetti released< !- START disable copy paste -->  

Post a Comment