Join Whatsapp Group. Join now!

ആടിയും പാടിയും പ്രസ് ക്ലബ്ബ് കുടുംബമേള

ഒപ്പനയും മാര്‍ഗംകളിയും സിനിമാറ്റിക് ഡാന്‍സും ഗാനമേളയും നാടകവുമെല്ലാമായി ആടിയും പാടിയും മാധ്യമ പ്രവര്‍ത്തകരുടെ കുടുംബമേള. Kerala, News, Press club Kudumbamela conducted
കാസര്‍കോട്: (my.kasargodvartha.com 18.02.2020) ഒപ്പനയും മാര്‍ഗംകളിയും സിനിമാറ്റിക് ഡാന്‍സും ഗാനമേളയും നാടകവുമെല്ലാമായി ആടിയും പാടിയും മാധ്യമ പ്രവര്‍ത്തകരുടെ കുടുംബമേള. മൊഗ്രാല്‍ ഇമാനി റിസോര്‍ട്ടില്‍ നടന്ന കുടുംബമേള എം സി ഖമറുദ്ദീന്‍ എം എല്‍എ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. തുളു അക്കാദമി ചെയര്‍മാന്‍ ഉമേശ് ശാലിയന്‍, ഇബ്രാഹിം മദക്കം എന്നിവര്‍ പ്രസംഗിച്ചു.

സെക്രട്ടറി കെ വി പത്മേഷ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് പത്രപ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും വിവിധ മത്സരങ്ങളും തീവണ്ടി പാട്ട് കൂട്ടത്തിന്റെ ഗാനമേളയും നടന്നു. സമാപന സമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ ഡി സജിത് ബാബു, ജില്ലാ പോലീസ് ചീഫ് പി എസ് സാബു, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വി വി പ്രഭാകരന്‍, കുമ്പള എസ് ഐ സന്തോഷ് മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രസ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് അനീഷ് കെ കെ, ജോ. സെക്രട്ടറി പ്രദീപ് നാരായണന്‍, ട്രഷറര്‍ ഷൈജുപിലാത്തറ, എ പി വിനോദ്, പുരുഷോത്തമ പെര്‍ള, ടി എ ഷാഫി, അബ്ദുല്ലകുഞ്ഞി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Keywords: Kerala, News, Press club Kudumbamela conducted
  < !- START disable copy paste -->   

Post a Comment