ഉപ്പിനങ്ങാടി വിജയ വിക്രമ കമ്പള 29ന്
സുള്ള്യ: (my.kasargodvartha.com 27.02.2020) ഉപ്പിനങ്ങാടി വിജയ വിക്രമ കമ്പള (പോത്തോട്ട മത്സരം) 29ന് നേത്രാവതി നദിക്കരയില്‍ പ്രത്യേകം തയ്യാറാക്കിയ ട്രാക്കില്‍ നടക്കും.
ലൈഫ് മിഷന്‍ പൂര്‍ത്തീകരണ പ്രഖ്യാപനം 29ന്
കാസര്‍കോട്: നഗരസഭയിലെ പി എം വൈ -ലൈഫ് പദ്ധതി വഴി നിര്‍മാണം പൂര്‍ത്തിയാക്കിയ 117 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം 29ന് വനിതാ ഹാളില്‍ നടക്കും.
ഫുട്‌ബോള്‍ താരം അഷ്‌റഫിനെ 29ന് ആദരിക്കും
തൃക്കരിപ്പൂര്‍: വലിയപറമ്പ് ദ്വീപിന്റെ കീര്‍ത്തി ഉയര്‍ത്തിയ ഫുട്‌ബോള്‍ താരം എം ടി അഷ്‌റഫിനെ 29ന് പുലിമുട്ട് ബീച്ച് സ്‌പോര്‍ട്‌സ് അരീനയില്‍ യുണൈറ്റഡ് മാവിലാടം ആദരിക്കും.
ജില്ലാ വികസന സമിതി യോഗം 29ന്
ജില്ലാ വികസനസമിതി യോഗം ഫെബ്രുവരി 29 ന് രാവിലെ 10.30 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും
വേണൂര്‍ ശ്രീ വേണുഗോപാലകൃഷ്ണ ക്ഷേത്രം വാര്‍ഷിക പ്രതിഷ്ഠാദിന മഹോത്സവം 29ന്
പെരുമ്പള: വേണൂര്‍ ശ്രീ വേണുഗോപാലകൃഷ്ണ ക്ഷേത്രത്തിന്റെ 11-ാം വാര്‍ഷിക പ്രതിഷ്ഠാദിന മഹോത്സവം 29, മാര്‍ച്ച് 1 തീയതികളില്‍ ബ്രഹ്മശ്രീ അരവത്ത് ദാമോദര തന്ത്രിയുടെ കാര്‍മികത്വത്തില്‍ നടക്കും. 29ന് വൈകിട്ട് ആറു മണിക്ക് വിഷ്ണുപ്പാറ ശ്രീ ധര്‍മ്മശാസ്താ ഭജന സമിതിയുടെ ഭജനയോടുകൂടി മഹോത്സവത്തിന് ആരംഭം കുറിക്കും. 6.30ന് പ്രസാദശുദ്ധി, രക്ഷോഘ്ന ഹോമം, വാസ്തു ഹോമം, വാസ്തുബലി, അത്താഴപൂജ, ഏഴിന് ഭജന (കണ്ണോത് ശ്രീ മഹാവിഷ്ണു ക്ഷേത്ര ഭജന സമിതി), രാത്രി 8.30ന് ക്ഷേത്ര പരിസരത്തെ കുട്ടികളുടെ നൃത്തസന്ധ്യ, രാത്രി 10 മണിക്ക് നാടകം 'വീരമൃത്യു'. മാര്‍ച്ച് ഒന്നിന് രാവിലെ 5.30ന് പള്ളിയുണര്‍ത്തല്‍, ഗണപതി ഹോമം, അഭിഷേകം, ഉഷപൂജ, ബിംബശുദ്ധി, കലശപൂജ, കലശാഭിഷേകം, ഒമ്പത് മണിക്ക് ഭജന (ക്ഷേത്ര ഭജന സമിതി), 10.30ന് വരവീണ ഭജന്‍സ് ഉദുമയുടെ ഭജന, ഉച്ചയ്ക്ക് 12.30ന് ഉച്ചപൂജ, ഒരു മണിക്ക് അന്നദാനം, വൈകിട്ട് ഏഴു മണിക്ക് ദീപാരാധന. തുടര്‍ന്ന് മടിക്കൈ ഉണ്ണികൃഷ്ണ മാരാരും സംഘവും നടത്തുന്ന തായമ്പക, തുടര്‍ന്ന് അത്താഴപൂജ, ഹവീസ് പൂജ, ശ്രീ ഭൂതബലി ഉത്സവം, വസന്തപൂജ, ചെണ്ടമേളം, കട്ടപൂജ തുടര്‍ന്ന് തിടമ്പ്നൃത്തം രാത്രി 10.30ന് കൊല്ലം യവനികയുടെ നാടകം 'കേളപ്പന്‍ ഹാജരുണ്ട്'.
മീലാദ് ട്രസ്റ്റ്: മാസാന്ത വനിതാ ഇസ്ലാമിക് പഠന ക്ലാസ് ഫെബ്രുവരി 29ന്
മൊഗ്രാല്‍: മൊഗ്രാല്‍ മീലാദ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വരുന്ന സ്ത്രീകള്‍ക്കായുള്ള മാസാന്ത ഇസ്ലാമിക് പഠന ക്ലാസ്സ് ഫെബ്രുവരി 29 ന് ശനിയാഴ്ച സംഘടിപ്പിക്കാന്‍ ട്രസ്‌ററ് ബോര്‍ഡ് യോഗം തീരുമാനിച്ചു. ശനിയാഴ്ച രാവിലെ 10.30 ന് മീലാദ് നഗറില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലായിരിക്കും പരിപാടി. 'വുളുവും,കുളിയും' എന്ന വിഷയത്തില്‍ അഫ്‌സത്ത് ടീച്ചര്‍ പടന്ന ക്ലാസിന് നേതൃത്വം നല്‍കും.