എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ 27ന്
Keywords: Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 27-02-2020
(my.kasargodvartha.com 26.02.2020) കാസര്‍കോട് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ തൊഴില്‍ നേടാന്‍ അവസരമൊരുക്കികൊണ്ട് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്ദുര്‍ഗ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഫെബ്രുവരി 27 ന് രജിസ്‌ട്രേഷന്‍ ക്യാമ്പെയിന്‍ സംഘടിപ്പിക്കും. ഫോണ്‍: 04994297470, 9207155700.
മുല്ലച്ചേരി പാലം ഉദ്ഘാടനം 27 ന്
ഉദുമ -മുല്ലച്ചേരി-മയിലാട്ടി റോഡില്‍ മുല്ലച്ചേരി തോടിന് കുറുകെ ഉദുമയെയും മയിലാട്ടിയെയും ബന്ധിപ്പിച്ച് നിര്‍മ്മിച്ച മുല്ലച്ചേരി പാലം ഉദ്ഘാടനം ഫെബ്രുവരി 27 ന് ഉച്ചയ്ക്ക് 12 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വ്വഹിക്കും. റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷനാകും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ എന്നിവര്‍ സംബന്ധിക്കും.
കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ക്ക് സാങ്കേതിക പരിഹാരം തേടി അഗ്രി-ടെക് ഹാക്കത്തോണ്‍
കേരള സ്റ്റാര്‍ട്ടപ് മിഷനും കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും(സി.പി.സി.ആര്‍.ഐ) സംയുക്തമായി ഫെബ്രവരി 27 മുതല്‍ സംഘടിപ്പിക്കുന്ന റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവിന്റെ ഭാഗമായി ഫെബ്രുവരി 29 മാര്‍ച്ച് ഒന്നുവരെ അഗ്രി-ടെക് ഹാക്കത്തോണ്‍ സി.പി.സി.ആര്‍.ഐ കാമ്പസില്‍ സംഘടിപ്പിക്കും.
ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ കെ. ശ്രീകാന്ത് 27 ന് ചുമതല ഏല്‍ക്കും
കാസര്‍കോട്: ഭാരതീയ ജനതാ പാര്‍ട്ടിയുടെ കാസര്‍കോട് ജില്ലാ അധ്യക്ഷനായി നിയോഗിക്കപ്പെട്ട അഡ്വ കെ. ശ്രീകാന്ത് ഫെബ്രുവരി - 27 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ചുമതല ഏല്‍ക്കും. മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി വി മുരളീധരന്‍ നിര്‍വഹിക്കും.
മന്ത്രി ജി സുധാകരന്‍ 27ന് ജില്ലയില്‍
ഫെബ്രുവരി 27 ന് ജില്ലയില്‍ നടക്കുന്ന വിവിധ പൊതുപരിപാടികളില്‍ പൊതുമരാമത്ത്-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ സംബന്ധിക്കും. 27 ന് രാവിലെ 10 ന് മഞ്ചേശ്വരം സബ് രജിസ്ട്രാര്‍ ഓഫീസ് ഉദ്ഘാടനം ചെയ്യും. 11.30 ന് നവീകരിച്ച ചെര്‍ക്കള റൗണ്ട് ഉദ്ഘാടനം, ഉച്ചയ്ക്ക് 12 ന് ഉദുമ-മുല്ലച്ചേരി പാലം ഉദ്ഘാടനം, 2.30 ന് വേലാശ്വരത്ത് ചാലിങ്കാല്‍-വെള്ളിക്കോത്ത് റോഡ് പ്രവൃത്തി ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും. 3.30 ന് പൊയ്യക്കരയില്‍ നടക്കുന്ന ഇട്ടമ്മല്‍- പൊയ്യക്കര റോഡ് പ്രവൃത്തി ഉദ്ഘാടനത്തിലും 4.30 ന് ഒടയംചാലില്‍ നടക്കുന്ന ഒടയംചാല്‍- ചെറുപുഴ റോഡ് പ്രവൃത്തി ഉദ്ഘാടനത്തിലും മന്ത്രി പങ്കെടുക്കും.വൈകീട്ട് 5.15 ന് ഓര്‍ക്കളത്ത് അച്ചാംതുരുത്തി -ആറില്‍കടവ് പാലം നിര്‍മ്മാണ ഉദ്ഘാടനം ,വൈകുന്നേരം ആറിന് ചീമേനിയില്‍ ചെറുവത്തൂര്‍-ചീമേനി-ഐ.ടി പാര്‍ക്ക് റോഡ് നിര്‍മ്മാണ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും.
പട്ടികജാതി പ്രൊമോട്ടര്‍മാരുടെ കൂടിക്കാഴ്ച 27ന്
ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും പട്ടികജാതി പ്രൊമോട്ടമാരുടെ ഒഴിവിലേക്ക് അപേക്ഷിച്ചവര്‍ക്കുള്ള കൂടിക്കാഴ്ച്ച ഫെബ്രുവരി 27, 28 തിയ്യതികളില്‍ കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും. 27 ന് രാവിലെ 9.30. മുതല്‍ കാസര്‍കോട് ബ്ലോക്കിലേക്ക് അപേക്ഷിച്ചവര്‍ക്കും രണ്ട് മുതല്‍ കാറഡുക്ക, മഞ്ചേശ്വരം ബ്ലോക്കുകളിലേക്കുള്ളവര്‍ക്കും 28 ന് രാവിലെ 9.30 മുതല്‍ പരപ്പ, നീലേശ്വരം ബ്ലോക്ക്കളിലേക്കും ഉച്ചയ്ക്ക് രണ്ട് മുതല്‍ കാഞ്ഞങ്ങാട് ബ്ലോക്കിലേക്ക് അപേക്ഷിച്ചവര്‍ക്കും കൂടിക്കാഴ്ച നടക്കും. ഫോണ്‍ 04994 256 162
റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവില്‍ കുടുംബശ്രീ ഭക്ഷ്യമേള 27 മുതല്‍
ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് മൂന്ന് വരെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവില്‍ കുടുംബശ്രീയുടെ ഭക്ഷ്യമേള നടക്കും. തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന ഉല്‍പന്ന പ്രദര്‍ശന വിപണനമേളയോട് അനുബന്ധിച്ചാണ് ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്. വിവിധ തരം ജ്യൂസുകള്‍, ചായ, കാപ്പി, മലബാര്‍ സ്നാക്സ്, ചിക്കന്‍ നുറുക്കി വറുത്തത്, നാടന്‍ പത്തിരി, നെയ്ച്ചോറും ഇറച്ചിക്കറിയും, ചിക്കന്‍ തട്ടുകട, പ്ലാസ്റ്റിക് ബദല്‍ ഉല്‍പന്നങ്ങളായ പേപ്പര്‍ബാഗ്, പേപ്പര്‍പെന്‍, പാളപ്ലേറ്റ്, പേപ്പര്‍ സ്ട്രോ, ഗ്രോബാഗ് മറ്റ് കുടുംബശ്രീ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവുമാണ് കുടുംബശ്രീ ഒരുക്കുന്നത്.
കോട്ടിക്കുളം മുസ്ലിം ജമാഅത്ത് സ്വലാത്ത് വാര്‍ഷികം; വ്യാഴാഴ്ച നടക്കുന്ന സ്വലാത്ത് മജ്‌ലിസിനും കൂട്ടുപ്രാര്‍ത്ഥനയ്ക്കും മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും
കോട്ടിക്കുളം: കോട്ടിക്കുളം മുസ്ലിം ജമാഅത്ത് സ്വലാത്ത് വാര്‍ഷികത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാത്രി 8.30 ന് നടക്കുന്ന സ്വലാത്ത് മജ്‌ലിസിനും കൂട്ടുപ്രാര്‍ത്ഥനയ്ക്കും മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.