കുന്നുംകൈ മഖാം ഉറൂസ് 20 മുതല്‍
കുന്നുംകൈ: (my.kasargodvartha.com 19.02.2020) മലയോരത്തെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ കുന്നുംകൈ മഖാം ഉറൂസ് 20 മുതല്‍ 24 വരെ വിവിധ പരിപാടികളോടെ നടക്കും. 20 ന് രാവിലെ പത്തു മണിക്ക് മാലോം മഖാം സിയാറത്ത്. വൈകിട്ട് നാലുമണിക്ക് കെ എന്‍ അബ്ദുര്‍ റഹ് മാന്‍ ഹാജി പതാക ഉയര്‍ത്തുന്നതോടെ ഉറൂസിന് തുടക്കമാകും. വൈകിട്ടു ഏഴു മണിക്ക് ബദരിയ്യ ദഫ് സംഘം അവതരിപ്പിക്കുന്ന രിഫാഇയ്യ ദഫ് റാത്തീബ് നടക്കും. കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി ഉറൂസ് ഉദ്ഘാടനം ചെയ്യും.
മണ്ണെണ്ണ പെര്‍മിറ്റ് വിതരണം 20 മുതല്‍
കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയിലെ വിവിധ പഞ്ചായത്തുകളിലെ കാര്‍ഷിക ആവശ്യത്തിലുള്ള മണ്ണെണ്ണ പെര്‍മിറ്റുകള്‍ വിവിധ തീയ്യതികളില്‍ വിവിധ കേന്ദ്രങ്ങളില്‍ രാവിലെ 10.30 മുതല്‍ വൈകുന്നേരം മൂന്ന് വരെ വിതരണം ചെയ്യും. ഫെബ്രുവരി 20 ന് കുറ്റിക്കോല്‍, മുളിയാര്‍, ചെങ്കള പഞ്ചായത്തിലെ മണ്ണെണ്ണ പെര്‍മിറ്റുകളും ഫെബ്രുവരി 22 ന് ബേഡടുക്ക, ബെള്ളൂര്‍, ബദിയടുക്ക, കാറഡുക്ക പഞ്ചായത്തുകളിലെയും ഫെബ്രുവരി 24 ന് ദേലംപാടി, കുംബഡാജെ, ചെമ്മനാട്, മധൂര്‍ പഞ്ചായത്തുകളിലേയും മണ്ണെണ്ണ പെര്‍മിറ്റ് അതത് കൃഷി ഭവനില്‍ നിന്നും വിതരണം ചെയ്യും. ഫെബ്രുവരി 24 ന് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെയും കാസര്‍കോട് നഗരസഭയിലെയും മണ്ണെണ്ണ പെര്‍മിറ്റ് കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും വിതരണം ചെയ്യും. റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ കോപ്പി, കൃഷിഭവനില്‍ നിന്ന് ലഭിച്ച ടോക്കണ്‍, പെര്‍മിറ്റിന്റെ വിലയായ 50 രൂപ എന്നിവ സഹിതം പെര്‍മിറ്റ് ഉടമയോ അല്ലെങ്കില്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട വ്യക്തിയോ കേന്ദ്രങ്ങളില്‍ ഹാജരായി പെര്‍മിറ്റ് കൈപ്പണം.
രജിസ്ട്രേഷന്‍ ക്യാമ്പയിന്‍ 20ന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സ്വകാര്യ മേഖലയില്‍ തൊഴില്‍ നേടാന്‍ അവസരമൊരുക്കികൊണ്ട് ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ രജിസ്ട്രേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 20ന് സംഘടിപ്പിക്കുന്ന രജിസ്ട്രേഷന്‍ ക്യാമ്പയിന്‍ ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്യും. രജിസ്റ്റര്‍ ചെയ്യാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേദിവസം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും 250 രൂപ ഫീസും അടച്ച് രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18നും 40നും മധ്യേ. യോഗ്യത എസ്.എസ്.എല്‍.സി. കൂടുതല്‍ വിവരങ്ങള്‍ക്ക് 9207155700, 04994297470
വെല്‍ഫെയര്‍ പാര്‍ട്ടി ലോങ്ങ് മാര്‍ച്ച് വ്യാഴാഴ്ച
കാസര്‍കോട് :ഇന്ത്യയുടെ മതേതര പാരമ്പര്യം തകര്‍ത്ത് മതാധിഷ്ടിത സംഘ് രാഷ്ട്ര നിര്‍മ്മിതിക്കായുള്ള കേന്ദ്ര സര്‍ക്കാര്‍ അജണ്ടകള്‍ക്കെതിരെ രാജ്യ വ്യാപകമായി നടക്കുന്ന ജനകീയ മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകരാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമിതി ആഹ്വാനം ചെയ്തിട്ടുള്ള 'ഒക്കുപൈ രാജ്ഭവന്‍' വിജയിപ്പിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പരിപാടിയുടെ പ്രചരണാര്‍ത്ഥം ഫെബ്രുവരി 20 വ്യാഴാഴ്ച ലോങ്ങ് മാര്‍ച്ച് നടത്തും. ഉച്ചക്ക് ശേഷം 2.30ന് നായമാര്‍മൂലയില്‍ നിന്ന് ആരംഭിച്ച് കാസര്‍കോട് നഗരത്തില്‍ സമാപിക്കും. തുടര്‍ന്ന് 4.30 ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന പൊതു സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിമാരായ എം ജോസഫ് ജോണ്‍, ജബീന ഇര്‍ഷാദ്, ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര, ജില്ലാ ജനറല്‍ സെക്രട്ടറി അമ്പുഞ്ഞി തലക്ലായി, എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് ഹമീദ് കക്കണ്ടം, വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് സഫിയ സമീര്‍, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സിറാജുദ്ദീന്‍ മുജാഹിദ് തുടങ്ങിയവര്‍ സംബന്ധിക്കും.
യൂത്ത് ക്ലബ് ഡെവലപ്പ്മെന്റ് കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച
നെഹ്റു യുവ കേന്ദ്ര കാസര്‍കോട് ബ്ലോക്ക് യൂത്ത് ക്ലബ് ഡെവലപ്പ്മെന്റ് കണ്‍വെന്‍ഷന്‍ ഫെബ്രുവരി 20 ന് രാവിലെ 10 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ യൂത്ത് കോ- ഓര്‍ഡിനേറ്റര്‍ ജസീന്ത ഡിസൂസ അധ്യക്ഷയാകും. എ.ഡി.എം. എന്‍.ദേവിദാസ് മുഖ്യാതിഥിയാകും.
ലയണ്‍സ് ക്ലബ് വൃക്കരോഗ നിര്‍ണയ ക്യാമ്പ് 20ന്
കാസര്‍കോട്: ലയണ്‍സ് ക്ലബ് കാസര്‍കോട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിക്കുന്ന വൃക്കരോഗ നിര്‍ണയ ക്യാമ്പ് 20ന് ജില്ലാ പോലീസ് കാര്യാലയത്തില്‍ നടക്കും. രാവിലെ ആറര മുതല്‍ വൈകിട്ട് നാലു വരെയാണ് ക്യാമ്പ്.
Keywords: Kerala, News, Nattuvedi-Nattuvarthamanam 19-02-2020