Join Whatsapp Group. Join now!

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 19-02-2020

കേരള മുസ്ലിംകളുടെ ആധികാരിക പരമോന്നത വിദ്യാര്‍ത്ഥി സംഘടനയായ എസ്.കെ.എസ്.എസ്.എഫ്. സ്ഥാപക ദിനമായ Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 19-02-2020
എസ് കെ എസ് എസ് എഫ് സ്ഥാപകദിനാഘോഷം 19ന്; ജില്ലയിലെ 250 കേന്ദ്രങ്ങളില്‍ ആസാദി പ്രതിജ്ഞയെടുക്കും

കാസര്‍കോട്: (my.kasargodvartha.com 18.02.2020) കേരള മുസ്ലിംകളുടെ ആധികാരിക പരമോന്നത വിദ്യാര്‍ത്ഥി സംഘടനയായ എസ്.കെ.എസ്.എസ്.എഫ്. സ്ഥാപക ദിനമായ ഫെബ്രുവരി 19ന് കാസര്‍കോട് ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡന്റ് സുഹൈര്‍ അസ്ഹരി പള്ളങ്കോടും ജനറല്‍ സെക്രട്ടറി മുഷ്ത്താഖ് ദാരിമിയും അറിയിച്ചു. ജില്ലയിലെ ഇരുനൂറ്റി അമ്പത് കേന്ദ്രങ്ങളില്‍ എസ്.കെ.എസ്.എസ്.എഫ്. പതാക ഉയര്‍ത്തി ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ ആസാദി പ്രതിജ്ഞയെടുക്കും. കഴിഞ്ഞ കാല നേതാക്കള്‍ക്കുള്ള ആദരവ്, സിയാറത്ത്, മധുര വിതരണം തുടങ്ങിയ പരിപാടികളാണ് നടക്കുന്നത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ബുധനാഴ്ച രാവിലെ എം.ഐ.സിയില്‍ വെച്ച് സമസ്ത ജില്ലാ ട്രഷറര്‍ കെ.ടി അബ്ദുല്ല ഫൈസി പടന്ന നിര്‍വ്വഹിക്കും. മുഴുവന്‍ ശാഖയിലും പരിപാടി വന്‍ വിജയമാക്കണമെന്ന് ജില്ലാ നേതാക്കള്‍ അറിയിച്ചു.

ഫെബ്രുവരി 19ന് റവന്യൂ ജീവനക്കാര്‍ പണിമുടക്കുന്നു

കാസര്‍കോട്: വില്ലേജ് ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തി ജനസൗഹൃദമാക്കുക, 10-ാം ശമ്പള കമ്മീഷന്റെ ശുപാര്‍ശ പ്രകാരം വില്ലേജ് ഓഫീസര്‍ തസ്തിക ഡെപ്യൂട്ടി തഹസില്‍ദാര്‍ തസ്തികയായി ഉയര്‍ത്തണമെന്ന് നിര്‍ദേശിക്കുകയും സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പള വര്‍ദ്ധനവ് അനുവദിക്കുകയും ചെയ്യുക, വി.എഫ്.എ, ഒ.എമാരുടെ പ്രമോഷന്‍ ക്വാട്ട 15:10 ആയി ഉയര്‍ത്തുക, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ എകോപനത്തിന് ഡെപ്യൂട്ടി കലക്ടര്‍ തസ്തിക സൃഷ്ടിക്കുക, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരുടെ 50 ശതമാനം തസ്തികകള്‍ അപ്ഗ്രേഡ് ചെയ്യുക, തുടര്‍ച്ചാനുമതി മൂലം ശമ്പളം ലഭ്യമാക്കാത്ത അവസ്ഥ പരിഹരിക്കുക, അഞ്ചു വര്‍ഷം കഴിഞ്ഞ താത്കാലിക തസ്തികകള്‍ സ്ഥിരം തസ്തികകളാക്കുക, റവന്യൂ വകുപ്പിനോടുള്ള വിവേചനവും അവഗണനയും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തി റവന്യൂ ജീവനക്കാര്‍ ഫെബ്രുവരി 19 ന് കേരള റവന്യൂ ഡിപ്പാര്‍ഡ്മെന്റ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ പണിമുടക്ക് നടത്തും. 

ഒളയം മഖാം ഉദയാസ്തമന ഉറൂസ് 19 മുതല്‍ 

ഒളയം മഖാം ഉദയാസ്തമന ഉറൂസ് 19 മുതല്‍ മാര്‍ച്ച് 8 വരെ നടക്കും. ഒളയം ജമാഅത്ത് പ്രസിഡന്റ് മഹമൂദ് ഇബ്രാഹിം പതാക ഉയര്‍ത്തുന്നതോടെ ഉറൂസിന് തുടക്കം കുറിക്കും. 

ഹജ്ജ്: ഒന്നാംഘട്ട ക്ലാസുകള്‍ 19 ന് ആരംഭിക്കും

കാസര്‍കോട്: സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന ഈ വര്‍ഷം ഹജ്ജിനു പോകുന്നവര്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മറ്റി സംഘടിപ്പിക്കുന്ന ഒന്നാംഘട്ട സാങ്കേതിക പഠന ക്ലാസ് ജില്ലയില്‍ ഫെബ്രുവരി 19 മുതല്‍ ആരംഭിക്കും. പഠന ക്ലാസ് രാവിലെ ഒമ്പതിന് ചെര്‍ക്കള ഐമാക്‌സ് ഓഡിറ്റോറിയത്തില്‍ സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും.



Keywords: Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 19-02-2020

Post a Comment