താലൂക്ക് പരാതി പരിഹാര അദാലത്ത് വ്യാഴാഴ്ച
കാസര്‍കോട്: (my.kasargodvartha.com 05.02.2020) ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബുവിന്റെ നേതൃത്വത്തില്‍ നടത്തുന്ന കാസര്‍കോട് താലൂക്ക് പരാതി പരിഹാര അദാലത്ത് ഫെബ്രുവരി ആറിന് രാവിലെ 10 മുതല്‍ കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. മഞ്ചേശ്വരം താലൂക്ക് പരാതി പരിഹാര അദാലത്ത് ഫെബ്രുവരി 13 ന് രാവിലെ 10 മുതല്‍ ഉപ്പള ലയണ്‍സ് ക്ലബ് ഹാളിലും നടക്കും. സി.എം.ഡി.ആര്‍.എഫ് ചികിത്സാ ധനസഹായം, ലൈഫ് മിഷന്‍ പദ്ധതി, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, എല്‍.ആര്‍.എം കേസുകള്‍, സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട പരിഹാരം എന്നിവ ഒഴികെയുളള വിഷയങ്ങളില്‍ പരാതികള്‍ നല്‍കാം. അദാലത്ത് നടക്കുന്ന ദിവസം പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാന്‍ അവസരമുണ്ട്.
കുംബഡാജെ സര്‍ക്കിള്‍ ടീം ഒലീവ് പദയാത്ര ആറിന്
കുംബഡാജെ: പൗരത്വം ഔദാര്യമല്ല, യുവത്വം നിലപാട് പറയുന്നു എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് ജില്ലാ കമ്മിറ്റി ഫെബ്രുവരി 15ന് സംഘടിപ്പിക്കുന്ന ജില്ലാ റാലിയുടെ പ്രചരണ ഭാഗമായി കുംബഡാജെ സര്‍ക്കിള്‍ ടീം ഒലീവിന്റെ പദയാത്ര ഫെബ്രുവരി ആറിന് വ്യാഴാഴ്ച രാവിലെ 10.30ന് ബെളിഞ്ച കര്‍ക്കടഗോളി മഖാം പരിസരത്തുനിന്ന് ആരംഭിക്കും. മഖാം സിയാറത്തിന് കേരള മുസ്ലിം ജമാഅത്ത് സോണ്‍ സെക്രട്ടറി എസ് മുഹമ്മദ് മുസ്ലിയാര്‍ സാലുഗോളി നേതൃത്വം നല്‍കും. എസ് വൈ എസ് സര്‍ക്കിള്‍ പ്രസിഡന്റ് സിദ്ദീഖ് ഹനീഫിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാനസമിതിയംഗം ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, ജാഥാനായകന്‍ ഹുസൈന്‍ സഖാഫി തുപ്പക്കല്ലിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ അസീസ് ഹിമമി ഗോസാഡ സന്ദേശപ്രഭാഷണം നടത്തും.
ആരിക്കാടി മഖാം ഉറൂസിന് വ്യാഴാഴ്ച തുടക്കം
കുമ്പള: ആരിക്കാട് മഖാം ഉറൂസിന് വ്യാഴാഴ്ച തുടക്കം. ഫെബ്രുവരി ആറിന് സയ്യിദ് അത്വാവുല്ല തങ്ങള്‍ ഉദ്യാവരം പതാക ഉയര്‍ത്തുന്നതോടെ ഉറൂസ് പരിപാടികള്‍ക്ക് തുടക്കമാവും. കുമ്പോല്‍ സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ശൈഖുല്‍ ജാമിഅ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉറൂസ് ഉദ്ഘാടനം ചെയ്യും. സ്ഥലം ഖത്വീബ് കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക, അന്‍വര്‍ അലി ഹുദവി കൊണ്ടോട്ടി എന്നിവര്‍ പ്രസംഗിക്കും. വിവിധ ദിവസങ്ങളില്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറത്ത്, സയ്യിദ് ശമീം തങ്ങള്‍ കുമ്പോല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ മുഹിമ്മാത്ത്, പി.എസ്. ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് കെ എസ്. ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, സയ്യിദ് കെ.എസ്. മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍, സയ്യിദ് മുട്ടം കുഞ്ഞിക്കോയ തങ്ങള്‍, സയ്യിദ് മദനി തങ്ങള്‍ മൊഗ്രാല്‍ തുടങ്ങിയ പ്രമുഖര്‍ വിവിധ ദിവസങ്ങളില്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. എല്ലാ ദിവസവും രാത്രി ഏഴുമുതല്‍ 8.15 വരെ സ്ഥലം ഖത്വീബ് കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക പ്രഭാഷണം നടത്തും. 8.30 ഉറൂസ് പരിപാടി തുടങ്ങും. പതിനായിരങ്ങള്‍ക്ക് അന്നദാനത്തോടെ ഫെബ്രുവരി 16ന് ഞായറാഴ്ച സമാപിക്കും.
പൗരത്വ ഭേദഗതി നിയമം: ചെങ്കള നാലാം മൈലില്‍ ഏകദിന ഉപവാസ പ്രതിഷേധ സംഗമം വ്യാഴാഴ്ച
ചെര്‍ക്കള: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഏകദിന ഉപവാസ പ്രതിഷേധ സംഗമം വ്യാഴാഴ്ച ഒമ്പതു മണിക്ക് ചെങ്കള നാലാം മൈലില്‍ നടക്കും.
പുതിയകോട്ട മഖാം ഉറൂസിന് വ്യാഴാഴ്ച തുടക്കമാകും
കാഞ്ഞങ്ങാട്: പുതിയകോട്ട മഖാം ഉറൂസിന് വ്യാഴാഴ്ച തുടക്കമാകും. രാത്രി എട്ടു മണിക്ക് പള്ളി ഖത്തീബ് ഒ പി അബ്ദുല്ല സഖാഫി പ്രഭാഷണം നടത്തും.
കേന്ദ്രബജറ്റില്‍ കേരളത്തെ പൂര്‍ണമായും തഴഞ്ഞതില്‍ പ്രതിഷേധിച്ച് സി പി എം മാര്‍ച്ച് വ്യാഴാഴ്ച
കാസര്‍കോട്: കേന്ദ്രബജറ്റില്‍ കേരളത്തെ പൂര്‍ണമായും തഴഞ്ഞതിലും കേരളത്തോടുള്ള അവഗണനയിലും പ്രതിഷേധിച്ച് സി പി എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച കാഞ്ഞങ്ങാട് ഹെഡ്‌പോസ്‌റ്റോഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.
ചള്ളങ്കയം തലമുഗര്‍ മഖാം ഉറൂസ് ഫെബ്രുവരി ആറിന് തുടങ്ങും
ചള്ളങ്കയം: ചള്ളങ്കയം തലമുഗര്‍ ഹിദായത്ത് നഗറില്‍ വലിയുല്ലാഹി (ഖ.സി) തങ്ങളുടെ പേരിലുള്ള ഉറൂസ് നേര്‍ച്ച ഫെബ്രുവരി ആറിന് തുടങ്ങും. ഉറൂസിനോടനുബന്ധിച്ച് 10 ദിവസത്തെ മതപ്രഭാഷണ പരിപാടിയുമുണ്ടാകും.
കാറമേല്‍ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട മഹോത്സവം; സാംസ്‌കാരിക സമ്മേളനവും ഗാനമേളയും വ്യാഴാഴ്ച
കാറമേല്‍ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട മഹോത്സവം സാംസ്‌കാരിക സമ്മേളനം ഫെബ്രവരി ആറിന് വൈകുന്നേരം അഞ്ചു മണിക്ക് നടക്കും. ഏഴു മണിക്ക് പ്രശസ്ത സിനിമ പിന്നന്നി ഗായിക സിതാര നയിക്കുന്ന ഗാനമേള അരങ്ങേറും.
കാറമേല്‍ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട മഹോത്സവം; സാംസ്‌കാരിക സമ്മേളനവും ഗാനമേളയും വ്യാഴാഴ്ച
കാറമേല്‍ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട മഹോത്സവം സാംസ്‌കാരിക സമ്മേളനം ഫെബ്രവരി ആറിന് വൈകുന്നേരം അഞ്ചു മണിക്ക് നടക്കും. ഏഴു മണിക്ക് പ്രശസ്ത സിനിമ പിന്നന്നി ഗായിക സിതാര നയിക്കുന്ന ഗാനമേള അരങ്ങേറും.