Join Whatsapp Group. Join now!

നാട്ടുവേദി- നാട്ടുവര്‍ത്തമാനം 04-02-2020

ചട്ടഞ്ചാലില്‍ പ്രവര്‍ത്തിച്ചു വരുന്ന പി അവനീന്ദ്രനാഥ് മാസ്റ്റര്‍ സ്മാരക സമിതി പൊതു ജന വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 04-02-2020
സാഹിത്യസായാഹ്നം ഉദ്ഘാടനം ചൊവ്വാഴ്ച

പൊയ്‌നാച്ചി: (my.kasargodvartha.com 03.02.2020) ചട്ടഞ്ചാലില്‍ പ്രവര്‍ത്തിച്ചു വരുന്ന പി അവനീന്ദ്രനാഥ് മാസ്റ്റര്‍ സ്മാരക സമിതി പൊതു ജന വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ പ്രതിമാസ പുസ്തക പരിചയം ചൊവ്വാഴ്ച നടക്കും. വായനശാലയുടെ പ്രതിമാസ സാഹിത്യ സായാഹ്നത്തില്‍ പ്രസക്തമായ പുസ്തകങ്ങള്‍ പരിചയപ്പെടുത്തും.

ദേശീയത നേരിടുന്ന പ്രധാന പ്രതിസന്ധി ഘട്ടത്തില്‍, പ്രസ്തുത വിഷയം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഓര്‍മ്മപ്പെടുത്തിയ ഇടശ്ശേരിയുടെ, കുടിയിറക്കല്‍, മുഹമ്മദ് അബ്ദുറഹ് മാന്‍, ഇസ്ലാമിലെ വന്മല തുടങ്ങി മൂന്നു കവിതകള്‍ വിശദമായി പരിചയപ്പെടും. വൈകുന്നേരം നാലു മണിക്കല്‍ ചട്ടഞ്ചാലില്‍ വെച്ച് നടക്കുന്ന പരിപാടി കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതിയംഗം ഇ.പി.രാജഗോപാലന്‍ ഉദ്ഘാടനം ചെയ്യും.കെ.വി.സജീവന്‍ വിഷയാവതരണം നടത്തും. ഷരീഫ് കുരിക്കള്‍, എ.കെ.ശശീധരന്‍ കെ.വി.ഗോവിന്ദന്‍, കൃഷ്ണന്‍ ചട്ടഞ്ചാല്‍, കെ.ജെ ആന്റണി, കെ.രാഘവന്‍, ഹാരിസ് ബെണ്ടിച്ചാല്‍, സുലൈമാന്‍ ബാദുഷ ചര്‍ച്ചയില്‍ പങ്കെടുക്കും.

എരോല്‍ കുറത്തിയമ്മ വീട് അടുക്കാടുക്കം തറവാട്ടില്‍ കളിയാട്ടോത്സവം ഫെബ്രുവരി നാലിന് തുടങ്ങും

പാലക്കുന്ന്: എരോല്‍ കുറത്തിയമ്മ വീട് അടുക്കാടുക്കം തറവാട്ടില്‍ കളിയാട്ടോത്സവം ഫെബ്രുവരി നാലു മുതല്‍ ഏഴു വരെ നടക്കും. ചൊവ്വാഴ്ച രാവിലെ 11ന് പ്രവേശന കവാടം സമര്‍പ്പിക്കും.

പൂച്ചക്കാട് മഹാവിഷ്ണു ക്ഷേത്രം ആറാട്ടുത്സവം ചൊവ്വാഴ്ച തുടങ്ങും

പള്ളിക്കര: പൂച്ചക്കാട് മഹാവിഷ്ണു ക്ഷേത്രം ആറാട്ടുത്സവം ചൊവ്വാഴ്ച തുടങ്ങി എട്ടിന് സമാപിക്കും. അരവത്ത് കെ യു ദാമോദര തന്ത്രിയുടെ കാര്‍മികത്വത്തില്‍ നാലിന് രാവിലെ ഒമ്പതു മണിക്ക് കൊടിയേറ്റും.



Keywords: Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 04-02-2020

Post a Comment