Join Whatsapp Group. Join now!

മമ്മിഞ്ഞി ഹാജി വളപ്പിൽ കുടുംബം യു എ ഇ സംഗമം നടത്തി

മേല്‍പറമ്പ് മമ്മിഞ്ഞി ഹാജി വളപ്പില്‍ കുടുംബത്തിന്റെ യു എ ഇ സംഗമം ദുബൈ മംസാര്‍ ബീച്ച് പാര്‍ക്കില്‍ വെച്ച് നടന്നു. കാസര്‍കോട് ജില്ലയിലെ News, Gulf, Mamminhi Haji Valappil Family meet conducted in UAE
ദുബൈ: (my.kasargodvartha.com 23.02.2020) മേല്‍പറമ്പ് മമ്മിഞ്ഞി ഹാജി വളപ്പില്‍ കുടുംബത്തിന്റെ യു എ ഇ സംഗമം ദുബൈ മംസാര്‍ ബീച്ച് പാര്‍ക്കില്‍ വെച്ച് നടന്നു. കാസര്‍കോട് ജില്ലയിലെ പല സ്ഥലങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വളപ്പില്‍ കുടുംബാംഗങ്ങളില്‍ ഭൂരിഭാഗവും യു എ ഇയുടെ വിവിധ എമിറേറ്റ്‌സുകളില്‍ പ്രവാസ ജീവിതം നയിക്കുന്നവരാണ്. പ്രവാസികളായ കുടുംബക്കാരെ ഒന്നിച്ചു കൂട്ടാനുള്ള മഹത്തായ ദൗത്യമാണ് വളപ്പില്‍ കുടുംബ സംഗമം എന്ന ആശയത്തിലേക്ക് എത്തിച്ചത്.

അഞ്ചു തലമുറകളിലുള്ള കുടുംബാംഗങ്ങള്‍ ഒരുമിച്ചു കൂടിയ സംഗമത്തില്‍ വിവിധ കാലാ-കായിക മത്സരങ്ങളും നടത്തി. സഹീര്‍ അബ്ദുല്ലയുടെ ഖുര്‍ആന്‍ പാരായണത്തോടെ തുടങ്ങിയ സംഗമത്തില്‍ ജാഫര്‍ ഹസൈനാര്‍ ആധ്യക്ഷത വഹിച്ചു. മുഹമ്മദ് കുഞ്ഞി കാദിരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. നിയാസ് ചേടിക്കമ്പനി മുഖ്യ പ്രഭാഷണവും നടത്തി. കുടുംബത്തില്‍ നിന്ന് മണ്മറഞ്ഞു പോയവര്‍ക്കുള്ള പ്രത്യേകം പ്രാര്‍ത്ഥനയും നടന്നു.
സംഗമത്തിനായി നാട്ടില്‍ നിന്നുമെത്തിയ കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളായ അബ്ബാസ് ഹാജിക്കുള്ള കുടുംബത്തിന്റെ സ്‌നേഹാദരവ് മുഹമ്മദ് കുഞ്ഞി കാദിരിയും, ഖദീജാബിക്കുള്ള സ്‌നേഹാദരം നിയാസ് ചേടിക്കമ്പനിയും നല്‍കി.

മേല്‍പറമ്പ് നിവാസികള്‍ക്ക് സുപരിചിതയും, സാമൂഹ്യ-കാരുണ്യ-ശുശ്രൂഷാ രംഗത്തും മയ്യിത്ത് പരിപാലന രംഗത്തും സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തുന്ന സി എ ആഇശയെ വളപ്പില്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗം അബ്ബാസ് ഹാജി മൊമെന്റോ നല്‍കി ആദരിച്ചു.
വിവിധ കലാ-കായിക പരിപാടിയുടെ കോര്‍ഡിനേറ്റര്‍മാരായി നൗഷാദ് വളപ്പില്‍, മൊയ്തു കാദിരി, സദ്ദാം വളപ്പില്‍, ഇബ്ബു വളപ്പില്‍, നിസാര്‍ വളപ്പില്‍, സാബിര്‍ വളപ്പില്‍ എന്നിവരും സ്ത്രീകളുടെ മത്സരങ്ങളുടെ കോര്‍ഡിനേറ്റര്‍മായി റുഖിയാബി, ഫൗസിയ, സെറി, ഫാത്വിമ എന്നിവരെയും നിയമിച്ചിരുന്നു. മത്സരവിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കി.

ഷരീഫ് മുട്ടത്തോടി, സമീര്‍ നാനോ, റഫീഖ് ചെര്‍ക്കള, ഫാറൂഖ്, സിദ്ദീഖ് ഖാദിരി, ഹംസ, സലീം പൊയ്‌നാച്ചി, ഇസ്മാഈല്‍, സുഫൈദ്, നൗഫല്‍ പാക്യാര, മൗലാ കുഞ്ഞാലി പൊയ്‌നാച്ചി, നിസാഫ് കൊച്ചനാട്, അഷ്റഫ്, റഫീഖ് എന്നിവര്‍ സംസാരിച്ചു. അബൂ താഹിര്‍ വളപ്പില്‍ നന്ദി പറഞ്ഞു.


Keywords: News, Gulf, Mamminhi Haji Valappil Family meet conducted in UAE

Post a Comment