Join Whatsapp Group. Join now!

പോലീസിന്റെ ആരോഗ്യ സംരക്ഷണത്തിന് ലയണ്‍സ് ക്ലബ് ക്യാമ്പ്

ലയണ്‍സ് ക്ലബ് കാസര്‍കോട് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനുമായി സഹകരിച്ച് ജില്ലയിലെ പോലീസുദ്യോഗസ്ഥര്‍ക്കായി വൃക്കരോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ Kerala, News, Lions club camp for Police officers
കാസര്‍കോട്: (www.kasaragodvartha.com 15.02.2020) ലയണ്‍സ് ക്ലബ് കാസര്‍കോട് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനുമായി സഹകരിച്ച് ജില്ലയിലെ പോലീസുദ്യോഗസ്ഥര്‍ക്കായി വൃക്കരോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുത്തൂറ്റ് സ്‌നേഹാശ്രയ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ക്യാമ്പ് ഫെബ്രുവരി 20 വ്യാഴാഴ്ച കാസര്‍കോട് പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ഡി ഐ ജി കെ സേതുരാമന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പോലീസ് ചീഫ് പി എസ് സാബു മുഖ്യാതിഥിയാവും. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ആശംസകള്‍ അര്‍പ്പിക്കും.

തെറ്റായ ജീവിത രീതികളും ഭക്ഷണ ശീലങ്ങളും മൂലം നിരവധി പേര്‍ വൃക്കരോഗം, അര്‍ബുദം, ഹൃദ്രോഗം എന്നിവയ്ക്ക് അടിമപ്പെടുന്നു. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകളാണ് പ്രധാനം എന്ന തിരിച്ചറിവാണ് ലയണ്‍സ് ക്ലബ്ബ് സ്‌നേഹാശ്രയ പദ്ധതി ആരംഭിക്കുന്നത്. ക്യാമ്പില്‍ ക്രിയാറ്റിനിന്‍, കൊളസ്റ്റിറോള്‍, രക്ത സമ്മര്‍ദം, യൂറിന്‍ ആല്‍ബുമിന്‍, യൂറിന്‍ ഷുഗര്‍, ബോഡി മാസ് ഇന്‍ഡക്‌സ് എന്നിവ പരിശോധിച്ച് ഹെല്‍ത്ത് കാര്‍ഡ് നല്‍കും. പരിശോധന രാവിലെ 6.30 ന് തുടങ്ങും. വ്യക്തിഗത റിപ്പോര്‍ട്ടുകള്‍ വൈകിട്ട് നാലു മണിക്ക് നല്‍കും. ക്യാമ്പില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. ഇതോടനുബന്ധിച്ച് ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ഒരു ബോധവത്ക്കരണ ക്ലാസും സംഘടിപ്പിക്കും.


കോയമ്പത്തൂര്‍ എം.ജി.ആര്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍ ഷിംജി പി. നായര്‍ ക്ലാസ് കൈകാര്യം ചെയ്യും. എല്ലാ ബുധനാഴ്ചയും ഒരു മണി മുതല്‍ അഞ്ചു മണി വരെ ബീരന്ത്ബയല്‍ സായി ആശ്രമത്തില്‍ ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്ഥിരം ഡയബറ്റിക് ക്ലിനിക്ക് നടത്തിവരുന്നുണ്ട്. സായ് മഠത്തിന്റെ സഹായത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ പരിശോധനയും മരുന്നുകളും സൗജന്യമായി ലഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446068159, 9497935783 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

വാര്‍ത്താ സമ്മേളനത്തില്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് വി വേണുഗോപാല്‍, ട്രഷറര്‍ ഡോ. കെ വി അജിതേഷ്, ഡോ. എം സത്യനാഥ്, ഡോ. രാഘവേന്ദ്രഭട്ട്, രാജേഷ് കെ. നായര്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Kerala, News, Lions club camp for Police officers    < !- START disable copy paste -->  

Post a Comment