Join Whatsapp Group. Join now!

അധ്യാപക വിദ്യാര്‍ത്ഥി അനുപാത അട്ടിമറിക്കെതിരെ കെ എസ് ടി യു പ്രതിഷേധ സായാഹ്നം നടത്തി

വിദ്യാഭ്യാസ അവകാശനിയമത്തിന്റെ കാതലായ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:30 ല്‍ മാറ്റി വിദ്യാലയത്തിലെ ക്ലാസുകള്‍ വെട്ടിച്ചുരുക്കി Kerala, News, KSTU Protest conducted
കാസര്‍കോട്: (my.kasargodvartha.com 20.02.2020) വിദ്യാഭ്യാസ അവകാശനിയമത്തിന്റെ കാതലായ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:30 ല്‍ മാറ്റി വിദ്യാലയത്തിലെ ക്ലാസുകള്‍ വെട്ടിച്ചുരുക്കി പൊതു വിദ്യാലയങ്ങള്‍ നശിപ്പിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ കെ എസ് ടി യു പ്രതിഷേധ സായാഹ്നം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് എ സി അത്താഉല്ല ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് എ ജി ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഗഫൂര്‍ ദേളി, ടി കെ പി റഊഫ്, മുഹമ്മദ് കുട്ടി എ കെ, ഖാദര്‍ മഞ്ചേശ്വരം, മുഹമ്മദ് കുഞ്ഞിപടന്ന, സമീര്‍ തെക്കില്‍, സിറാജ് ഖാസിലേന്‍, ആസിഫ് നായന്മാര്‍മൂല, ബഷീര്‍ അജാനൂര്‍, സുബൈര്‍ പരപ്പ, മൊയ്തീന്‍ നെല്ലിക്കുന്ന്, നാസിം ചെമ്മനാട്, സിദ്ദീഖ് നായന്മാര്‍മൂല, യൂനുസ് ബെണ്ടിച്ചാല്‍, മുര്‍ഷിദ പി സി, വീരാന്‍ കുട്ടി കുമ്പള, മുഹമ്മദലി ചന്ദ്രഗിരി നേതൃത്വം നല്‍കി.



Keywords: Kerala, News, KSTU Protest conducted
 

Post a Comment