കാസര്‍കോട്: (my.kasargodvartha.com 20.02.2020) കാസര്‍കോട് നഗരം 10 വര്‍ഷത്തിനുള്ളില്‍ മെട്രോ നഗരമായി മാറാനാവശ്യമായ രീതിയില്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച് ലെന്‍സ് ഫെഡിന്റെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ദേശീയപാത- തീരദേശ പാത ജലപാത, കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള വേഗ റെയില്‍പാതയും യാഥാത്ഥ്യമാകുമ്പോള്‍ കാസര്‍കോട് നഗരവും വികസിപ്പിക്കാനാവശ്യമായ മാര്‍ഗ്ഗ നിര്‍ദേശങ്ങളാണ് നിര്‍ദിഷ്ട മാസ്റ്റര്‍ പ്ലാനിലുള്ളത്. കാര്‍ഷിക, വിദ്യാഭ്യാസ, വ്യവസായ വാണിജ്യ മേഖലയില്‍, വികസന കുതിപ്പില്‍ ആക്കം കൂട്ടുന്ന ഭൗതികസാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനാവശ്യമായ നിര്‍ദേശങ്ങളടങ്ങിയ മാസ്റ്റര്‍ പ്ലാന്‍ നിരവധി തൊഴില്‍ സംരംഭങ്ങള്‍ തുറക്കുന്ന സാഹചര്യമാണ് സംജാതമാകുന്നതെന്ന് സെമിനാര്‍ വിലയിരുത്തി.
ഈ ഉദ്യമത്തിന് മേല്‍നോട്ടം വഹിച്ച കാസര്‍കോട് നഗരസഭയേയും കേരള സര്‍ക്കാറിനെയും സെമിനാര്‍ അഭിനന്ദിച്ചു. ലെന്‍സ്‌ഫെഡ് കാസര്‍കോട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സെമിനാര്‍ മധു എസ് നായരുടെ അധ്യക്ഷതയില്‍ ജില്ലാ ടൗണ്‍ പ്ലാനര്‍ ജരവികുമാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അബ്ദുര്‍ റഷീദ് സ്വാഗതം പറഞ്ഞു. കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം മുഖ്യാതിഥിയായിരുന്നു. വൈസ് ചെയര്‍മാന്‍ എല്‍ എ മഹ് മൂദ്, ലെന്‍സ് ഫെഡ് സംസ്ഥാന പ്രസിഡണ്ട് ടേം വിനോദ് കുമാര്‍, ജില്ലാ പ്രസിഡണ്ട് പി രാജന്‍, ജില്ലാ സെക്രട്ടറി എ സി ജ്യോഷി, മുജീബ് റഹ് മാന്‍, രാജു എന്നിവര്‍ സംസാരിച്ചു.
മാസ്റ്റര്‍ പ്ലാനിനെ കുറിച്ച് ബില്‍ഡിംഗ് റൂള്‍ കമ്മറ്റി ചെയര്‍മാന്‍ ഗജോയ് വിഷയം അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന സംവാദത്തില്‍ നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍, കൗണ്‍സിലര്‍മാര്‍, അഡീഷണല്‍ ടൗണ്‍ പ്ലാനര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നഗരവികസനത്തിന് വേഗത്തില്‍ കുതിപ്പേകാന്‍ നിലവിലെ ഡി ടി പി സ്‌കീം പ്രകാരം റോഡ് വികസനത്തിന് ഭൂമിയേറ്റെടുക്കാന്‍ ആവശ്യമായ ഫണ്ട് കിഫ്ബിയിലുള്‍പ്പെടുത്തി ഫണ്ട് അനുവദിപ്പിക്കാന്‍ ആവശ്യമായ തുടര്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് സെമിനാര്‍ അഭ്യര്‍ത്ഥിച്ചു.

Keywords: Kerala, News, Kasaragod master plan; seminar conducted