Join Whatsapp Group. Join now!

കളനാട് മുക്രി കുടുംബ സംഗമം നടത്തി

കളനാട് മുക്രി കുടുബ സംഗമം മരവയല്‍ കെന്‍സ് ഓഡിറ്റോറിയത്തില്‍ കാസര്‍കോട് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ Kerala, News, Kalanad Mukri family meet conducted
ചെമ്മനാട്: (my.kasargodvartha.com 09.02.2020) കളനാട് മുക്രി കുടുബ സംഗമം മരവയല്‍ കെന്‍സ് ഓഡിറ്റോറിയത്തില്‍ കാസര്‍കോട് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. ഖത്തീബ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി പ്രാര്‍ത്ഥന നടത്തി. ചെയര്‍മാന്‍ എം എ അബ്ദുല്ല അമ്പലത്തറ അധ്യക്ഷത വഹിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. ഷാഫി ഹാജി കട്ടക്കാല്‍, അബ്ദുല്ല ഹാജി കോഴിതിടില്‍, അബ്ദുല്‍ ഖാദര്‍ കുന്നില്‍, മാഹിന്‍ ചാത്തങ്കൈ, ഷാഹുല്‍ ഹമീദ് കാപിറ്റോള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധ പ്രമേയം അബ്ദുര്‍ റഹ് മാന്‍ അംഗടിമുഗര്‍ അവതിരിപ്പിച്ചു. സംഗമ സമ്മേളന പ്രമേയം ഐക്യകണ്ഠേന പാസാക്കി. ആയിരത്തോളം അംഗങ്ങളാണ് കുടുംബസംഗമത്തില്‍ പങ്കെടുത്തത്. കുട്ടികളുടെ കലാമത്സരങ്ങളും അരങ്ങേറി. മോട്ടിവേഷന്‍ ക്ലാസുകള്‍ക്ക് ഡോ. മുഹമ്മദ് കുഞ്ഞിയും ഡോ. ഷബീര്‍ കായകുളവും നേതൃത്വം നല്‍കി. ഹമീദ് ചാത്തങ്കൈ സ്വാഗതവും എം എ അബ്ദുല്ല സിങ്കപ്പൂര്‍ നന്ദിയും പറഞ്ഞു.


Keywords: Kerala, News, Kalanad Mukri family meet conducted

Post a Comment