ദുബൈ: (my.kasargodvartha.com 16.02.2020) മലബാറിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ നവോത്ഥാനപരമായ സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങളാണ് മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയും മാധ്യമ പ്രവര്‍ത്തകന്‍ കെ എം അഹ്മദും എന്ന് വ്യവസായ പ്രമുഖനും വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ യഹ്യ തളങ്കര പറഞ്ഞു. ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദിയുടെ 21-ാം വാര്‍ഷിക ആഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനപരമായും, വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിന്നിരുന്ന കാസര്‍കോടിനെ മന്ത്രി എന്ന നിലയില്‍ ഏറെ പരിഗണിച്ച രാഷ്ട്രീയ നേതാവാണ് ചെര്‍ക്കളം. സാഹിത്യ മേഖലയില്‍ കാസര്‍കോടിന്റെ മുഖമായിരുന്നു കെ എം അഹമദ് മാഷെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി ഇത്തരം ആളുകളെ അനുസ്മരിക്കുന്നതിലൂടെ വലിയ സാംസ്‌കാരിക ദൗത്യമാണ് നിറവേറ്റുന്നത്. വര്‍ഷങ്ങളായി ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി കഴിവുള്ളവരെ ആദരിക്കുക കൂടി ചെയ്യുന്നുണ്ടെന്ന് യഹ്യ തളങ്കര ചൂണ്ടിക്കാട്ടി. ദുബൈ ഫ്‌ലോറ ഇന്‍ ഹോട്ടലില്‍ വെച്ചു നടന്ന സംഘാടക സമിതി ചെയര്‍മാന്‍ സിറാജ് ആജല്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ രമേശ് പയ്യന്നൂര്‍ മുഖ്യപ്രഭാഷണം നടത്തി. ചെര്‍ക്കളം അബ്ദുല്ല, കെഎം അഹ് മദ് അനുസ്മരണം ബഷീര്‍ തിക്കോടി, കെ എം അബ്ബാസ് എന്നിവര്‍ നടത്തി. തൃശൂര്‍ ഇന്ത്യന്‍ സ്പെഷല്‍ ബറ്റാലിയന്‍ ഡപ്യൂട്ടി കമാണ്ടര്‍ മുന്‍ ഇന്ത്യന്‍ ഫുട്ബുള്‍ ടീം മുന്‍ നായകനുമായിരുന്ന സി വി പാപ്പചന്‍, യുഎഇ മുന്‍ ദേശീയ ഫുട്ബുള്‍ താരം ഹസന്‍ അലി ഇബ്രാഹിം അല്‍ ബലൂഷി, അറബ് പ്രമുഖന്‍ സഈദ് സലാം ഉബൈദ് അല്‍ ഖുതുബീ, മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരം ഹബീബ് റഹ് മാന്‍ എന്നിവര്‍ മുഖ്യാഥിതികളായിരുന്നു.
ചെര്‍ക്കളം അബ്ദുല്ല സാഹിബിന്റെ നാമഥേയത്തില്‍ ഏര്‍പ്പെടുത്തിയ ബിസിനസ് എക്സിലന്‍സ് അവാര്‍ഡ് സി പി അലി ബാവ ഹാജി, ഡോ. ശിഹാബ് ഷാ, തമീം അബൂബക്കര്‍, കെ മല്ലേഷ് എന്നിവര്‍ ഏറ്റുവാങ്ങി. കെ എം അഹ് മദ് സ്മാരക മീഡിയ അവാര്‍ഡ് പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ പി പി ശശീന്ദ്രന്‍, ജലീല്‍ പട്ടാമ്പി, കെ ജമാലുദ്ധീന്‍, അനൂപ് കീച്ചേരി എന്നിവര്‍ ഏറ്റുവാങ്ങി. പ്രശസ്ത ഗായകരായ നിസാര്‍ വയനാട്, സാനിയ പ്രദീപ്, ഫിറോസ് പയ്യോളി, യുസഫ് പാനൂര്‍, ഇബ്രാഹിം മഞ്ചേശ്വരം എന്നിവര്‍ നടത്തിയ ഗാനവിരുന്ന് അരങ്ങേറി.
സാമൂഹിക സാംസ്‌കാരിക കായിക മേഖലകളിലെ പ്രമുഖരായ ശംശുദ്ധീന്‍ നെല്ലറ, തെല്‍ഹത്, അസീസ് കോപ്പ, ജോയ് പി സാമൂഹല്‍, നൗഷാദ് അലി, ഷഹബാന്‍ ടീ ബ്രേക്ക്, ഹൈദ്രോസി തങ്ങള്‍. അഡ്വ. ഇബ്രാഹിം ഖലീല്‍, ഹസൈനാര്‍ തോട്ടുംഭാഗം, ഹംസ ഹാജി മാട്ടുമ്മല്‍, അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, ഹനീഫ് ടി ആര്‍, സെഡ് എ കയ്യാര്‍, സി എ ബഷീര്‍ പള്ളിക്കര, റഷീദ് ബെള്ളാരെ, ഹമീദ് മൂല. സൈനുദ്ദീന്‍ വെള്ളാരെ, ശാഹുല്‍ ഹമീദ് തങ്ങള്‍, അന്‍വര്‍ കോളിയടുക്കം, ഇഖ്ബാല്‍, നാസര്‍ കോളിയടുക്കം, ഷാഹിദ് സ്‌കോയര്‍ വണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അഷ്‌റഫ് കര്‍ള സ്വാഗതവും ശബീര്‍ കീഴൂര്‍ നന്ദിയും പറഞ്ഞു.
Keywords: Gulf, News, World, K M ahamed award, K M ahamed awards were hand over
< !- START disable copy paste -->