Join Whatsapp Group. Join now!

ഹിദായത്ത് നഗര്‍ ഗവ. യു പി സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷം ഫെബ്രുവരി 7, 8 തീയ്യതികളില്‍

ഗവ. യു പി സ്‌കൂള്‍ ഹിദായത്ത് നഗറിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷം ഏഴ്, എട്ട് തീയ്യതികളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ Kerala, News, Golden jubilee celebration in Hidayath Nagar Govt. UP School on Feb 7, 8
കാസര്‍കോട്: (my.kasargodvartha.com 05.02.2020) ഗവ. യു പി സ്‌കൂള്‍ ഹിദായത്ത് നഗറിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷം ഏഴ്, എട്ട് തീയ്യതികളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിക്ക് ഘോഷയാത്ര സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിക്കും. സംഘാടക സമിതി, പി ടി എ, ഒ എസ് എ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ ഘോഷയാത്രയില്‍ അണിനിരക്കും.

രാവിലെ 10 മണിക്ക് എം എല്‍ എ എന്‍ എ നെല്ലിക്കുന്നിന്റെ അധ്യക്ഷതയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി ജൂബിലി സുവനീര്‍ പ്രകാശനവും, മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേഷ് അവാര്‍ഡ് ദാനവും നിര്‍വഹിക്കും. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ (എച്ച് എം) ക്ലാരമ്മ ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. മധൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പുഷ്പ, ആറാം വാര്‍ഡ് മെമ്പര്‍ റഷീല അസീസ്, എ.ഇ.ഒ. അഗസ്റ്റിന്‍ ബര്‍ണാഡ്, പി.ടി.എ. പ്രസിഡന്റ് പി.എ. ജലീല്‍, മധൂര്‍ പി.ടി.എ. പ്രസിഡന്റ് സറീന നൗഫല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. സംഘാടക സമിതി ചെയര്‍മാന്‍ അഹമ്മദ് കബീര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ചാക്കോ മാസ്റ്റര്‍ നന്ദിയും പറയും.

തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടിക്ക് ശേഷം വൈകുന്നേരം നാലു മണിക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥി ഒത്തുചേരല്‍, ആറു മണിക്ക് മാജിക് ഷോ, ഖവാലി, മ്യൂസിക്കല്‍ ബാന്‍ഡ് തുടങ്ങിയ കലാവിരുന്നുകള്‍ അരങ്ങേറും.

വാര്‍ത്താ സമ്മേളനത്തില്‍ അഹമ്മദ് കബീര്‍, ക്ലാരമ്മ ജോസഫ്, പി.എ. ജലീര്‍, ഹുസൈന്‍ മുട്ടത്തൊടി, അബ്ദുല്‍ അസീസ് പി.എ, യൂസഫ് ബന്നൂര്‍, മഹ്മൂദ് ഇ എന്നിവര്‍ സംബന്ധിച്ചു.



Keywords: Kerala, News, Golden jubilee celebration in Hidayath Nagar Govt. UP School on Feb 7, 8

  < !- START disable copy paste -->   

Post a Comment