Join Whatsapp Group. Join now!

കന്നുകാലികള്‍ക്കുള്ള സൗജന്യ കുളമ്പു രോഗ പ്രതിരോധ കുത്തിവയ്പ്പ് വ്യാഴാഴ്ച മുതല്‍

കന്നുകാലികള്‍ക്കുള്ള സൗജന്യ കുളമ്പു രോഗ പ്രതിരോധ കുത്തിവയ്പ്പ് വ്യാഴാഴ്ച മുതല്‍ മാര്‍ച്ച് 23 വരെയുള്ള ദിവസങ്ങളില്‍ നടക്കും. ജില്ലയില്‍ 75000ത്തില്‍പരം കന്നുകാലികള്‍ക്കും Kerala, News, Free Vaccination for cows starts on Thursday
കാസര്‍കോട്: (www.kasaragodvartha.com 26.02.2020) കന്നുകാലികള്‍ക്കുള്ള സൗജന്യ കുളമ്പു രോഗ പ്രതിരോധ കുത്തിവയ്പ്പ് വ്യാഴാഴ്ച മുതല്‍ മാര്‍ച്ച് 23 വരെയുള്ള ദിവസങ്ങളില്‍ നടക്കും. ജില്ലയില്‍ 75000ത്തില്‍പരം കന്നുകാലികള്‍ക്കും എരുമകള്‍ക്കും കുത്തിവയ്പിനുള്ള ഒരുക്കം പുര്‍ത്തിയായതായി ജില്ല മൃഗസംരക്ഷവകുപ്പ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് നെല്ലിക്കട്ട ക്ഷീരസംഘം പരിസരത്ത് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിക്കും.

വീടുകളിലും പ്രാദേശിക ക്യാമ്പുകളിലുമായി 107 സ്‌ക്വാഡുകള്‍ കുത്തിവയ്പ്പിനായി പ്രവര്‍ത്തിക്കും. കന്നുകാലി ഹെല്‍ത് കാര്‍ഡും ബാര്‍കോഡ് അടക്കമുള്ള ഇയര്‍ടാഗും നല്‍കും. ക്ഷീര കര്‍ഷകരെയും ഉരുവിനെയും തിരിച്ചറിയുന്നതിനായി വിവരങ്ങള്‍ സോഫ്റ്റ്വെയര്‍ വഴി ഡാറ്റ എന്‍ട്രി നടത്തി സൂക്ഷിക്കും. ഉരുക്കളുടെ ഇന്‍ഷൂറന്‍സ്, കാലിത്തീറ്റ വിതരണ പദ്ധതി, ദുരിതാശ്വാസ- ദുരന്തനിവാരണ ധനസഹായം എന്നിവ നല്‍കുന്നത് ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. കൂടാതെ കര്‍ഷക രജിസ്ട്രേഷന്‍, ജിയോ മാപ്പിങ്, കന്നുകാലികളുടെ വിവരങ്ങള്‍ തുടങ്ങിയവ ഓണ്‍ലൈനായി ശേഖരിക്കുന്നുണ്ട്.

വാര്‍ത്തസമ്മേളനത്തില്‍ മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പി നാഗരാജ്, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ബി ശിവനായ്ക്,  ഡോ. ടിറ്റോജോസഫ്, ഡോ. സേതു ലക്ഷ്മി, ഭാസ്‌കര്‍ ഊരാളി, ഡോ. മിരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.


Keywords: Kerala, News, Free Vaccination for cows starts on Thursday  < !- START disable copy paste -->  

Post a Comment