മൊഗ്രാല്‍: (www.kasaragodvartha.com 17.02.2020) ദുബൈ അല്‍ ഖിസസ് അല്‍ ബുസ്താന്‍ കോര്‍ണര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ദുബൈ- മൊഗ്രാല്‍ ഫ്രണ്ട്ലി ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ടൗണ്‍ ടീം മൊഗ്രാല്‍ ജേതാക്കളായി. ഏകപക്ഷീയമായ ഒരു ഗോളിന് ലോബോസ് മൊഗ്രാലിനെയാണ് പരാജയപ്പെടുത്തിയത്. മൊഗ്രാല്‍ പുത്തൂരിലെ സിബിലാണ് ടൗണ്‍ ടീമിന് വേണ്ടി ഏക ഗോള്‍ നേടിയത്.
ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന മൊഗ്രാലുകാരുടെ ഒത്തുചേരല്‍ വേദി കൂടിയായി ദുബൈയിലെ ഫുട്‌ബോള്‍ മാമാങ്കം. ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ബദര്‍ അല്‍ ഹാരിബ്, ദുബൈ എക്കണോമിക് ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍ നഴ്‌വാന്‍ മുഹമ്മദ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ചടങ്ങില്‍ വ്യവസായ പ്രമുഖര്‍ സംബന്ധിച്ചു.
ടൂര്‍ണമെന്റിലെ ബെസ്റ്റ് ഗോള്‍കീപ്പറായി അംനാന്‍ (ലോബോസ്), ബെസ്റ്റ് ഡിഫന്‍ഡറായി നിയാസ് (ലോബോസ്), ടോപ്പ് സ്‌കോററും, ടൂര്‍ണമെന്റിലെ ബെസ്റ്റ് പ്ലെയറുമായി അര്‍നാഥ് (യുണൈറ്റഡ് എഫ് സി പേരാല്‍), എമര്‍ജിംഗ് പ്ലെയറായി ദില്‍ഷാദ് (അല്‍ മുതകമല്‍ മീലാദ് നഗര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Keywords: Kerala, News, Sports, Dubai Mogral friendly Football league; Town team Mogral Champions, Gulf < !- START disable copy paste -->