സന്തോഷ്നഗര്‍: (www.my.kasarargodvartha.com 02.02.2020) ദിശ സന്തോഷ്നഗര്‍ എജുക്കേഷണല്‍ എംപവര്‍മന്റ് സൊസൈറ്റി വിദ്യാര്‍ത്ഥികള്‍ക്കായി 'ട്രെന്‍ഡ് ' പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. സന്തോഷ്നഗര്‍ മേഖലയിലെ രജിസ്റ്റര്‍ ചെയ്ത അമ്പതോളം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പരിശീലന ക്യാമ്പ് ഖയ്യൂം മാന്യ ഉദ്ഘാടനം ചെയ്തു. ദിശ ചെയര്‍മാന്‍ അബ്ദുല്ല കുഞ്ഞി മാസ്റ്റര്‍ അധ്യക്ഷതവഹിച്ചു. പരീക്ഷയെ എങ്ങനെ അഭിമൂഖീകരിക്കാം എന്ന വിഷയത്തില്‍ സമീറ അഷ്റഫ്, ശബാന റിയാസ് എന്നിവര്‍ ക്ലാസിന്ന് നേതൃത്വം നല്‍കി. പരിപാടിയില്‍വെച്ച് എക്‌സലന്‍സി അവാര്‍ഡ് ആയിഷത് ഹിബക്ക് സമ്മാനിച്ചു.
ദിശ ഭാരവാഹികളായ ടി എം അബ്ദുല്‍ മഹറൂഫ്, ശാഹുല്‍ ഹമീദ്, നവാസ് സന്തോഷ്നഗര്‍, അബ്ബാസ് മാര, സിദ്ധീഖ് അബ്ദുല്ല, അന്‍വര്‍ സഫറാസ്, സിനാന്‍, ശിഹാബ് എന്നിവര്‍ ക്യാമ്പിന്ന് നേതൃത്വം നല്‍കി. മുഹമ്മദ് എ, ഉമര്‍ ഫാറൂഖ്, ജസീം, ശാഫി കെ എ, സലീം ടി എ, മുഹമ്മദ് കുഞ്ഞി എം കെ, ഹമീദ് നെക്കര, നൗഷാദ് എം കെ തുടങ്ങിയവര്‍ സംബന്ധിച്ചു.
keywords: Kerala, Kasaragod, News, Santhosh nagar, Training Camp, Education, Students, Excellency Award, Disha Santoshnagar organized a 'trend' training camp