Join Whatsapp Group. Join now!

ആരിക്കാടി കടവത്ത് മഖാം ഉറൂസ് ഫെബ്രുവരി ആറു മുതല്‍

ആരിക്കാടി കടവത്ത് മഖാം ഉറൂസ് ഫെബ്രുവരി ആറു മുതല്‍ 16 വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി ആറിന് Kerala, News, Arikkady makham uroos on Feb 6 to Feb 16
കാസര്‍കോട്: (my.kasargodvartha.com 04.02.2020) ആരിക്കാടി കടവത്ത് മഖാം ഉറൂസ് ഫെബ്രുവരി ആറു മുതല്‍ 16 വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി ആറിന് സയ്യിദ് അത്വാവുല്ല തങ്ങള്‍ ഉദ്യാവരം പതാക ഉയര്‍ത്തുന്നതോടെ ഉറൂസ് പരിപാടികള്‍ക്ക് തുടക്കമാവും. കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ശൈഖുല്‍ ജാമിഅ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉറൂസ് ഉദ്ഘാടനം ചെയ്യും. സ്ഥലം ഖത്വീബ് കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക, അന്‍വര്‍ അലി ഹുദവി കൊണ്ടോട്ടി എന്നിവര്‍ പ്രസംഗിക്കും.

വിവിധ ദിവസങ്ങളില്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറത്ത്, സയ്യിദ് ശമീം തങ്ങള്‍ കുമ്പോല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ മുഹിമ്മാത്ത്, പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് കെ എസ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, സയ്യിദ് കെ എസ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍, സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍, സയ്യിദ് മുട്ടം കുഞ്ഞിക്കോയ തങ്ങള്‍, സയ്യിദ് മദനി തങ്ങള്‍ മൊഗ്രാല്‍ തുടങ്ങിയ പ്രമുഖര്‍ വിവിധ ദിവസങ്ങളില്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. എല്ലാ ദിവസവും രാത്രി ഏഴുമുതല്‍ 8.15 വരെ സ്ഥലം ഖത്വീബ് കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക പ്രഭാഷണം നടത്തും. 8.30 ഉറൂസ് പരിപാടി തുടങ്ങും.

കേരളത്തിലെ പ്രമുഖ പ്രഭാഷകരായ സയ്യിദ് ശിഹാബ് തങ്ങള്‍ കില്ലൂര്‍, ശമീര്‍ ദാരിമി കൊല്ലം, ഇ.പി. അബൂബക്കര്‍ കാസിമി പത്തനാപുരം, സഫ്വാന്‍ സഖാഫി പത്തപ്പിരിയം, ഹാമിദ് യാസീന്‍ ജൗഹരി കൊല്ലം, സുഫ്യാന്‍ ബാഖവി ചിറയിന്‍ കീഴ്, കില്ലൂര്‍ ഹമീദ് ഫൈസി, നൗഫല്‍ സഖാഫി കളസ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിക്കും.

സമാപന സമ്മേളനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടങ്ങി സയ്യിദുല്‍ ഉലമ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യാതിഥിയായി സംബന്ധിക്കും. താജുശ്ശരീഅ എം. അലിക്കുഞ്ഞി മുസ്ലിയാര്‍ ഉത്‌ബോധനം നടത്തും. കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി പ്രഭാഷണം നടത്തും.
സമാപന മൗലീദ് സദസിന് കുമ്പോല്‍ കെ എസ് അലിതങ്ങള്‍ നേതൃത്വം നല്‍കും. മുഴുവന്‍ പരിപാടികളിലും എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു. പതിനായിരങ്ങള്‍ക്ക് അന്നദാനത്തോടെ ഫെബ്രുവരി 16ന് ഞായറാഴ്ച സമാപിക്കും, പരിപാടിയില്‍ മന്ത്രിമാര്‍, എം.പി., എം.എല്‍.എ, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ആരിക്കാടി കടവത്ത് മുഹ് യുദ്ദീന്‍ ജമാഅത്ത് ഖത്വീബ് കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക, ജമാഅത്ത് പ്രസിഡന്റ് എഫ് എം മുഹമ്മദ്, ജനറല്‍ സെക്രട്ടറി മുഹ് യുദ്ദീന്‍ കുഞ്ഞി ഹാജി, ട്രഷറര്‍ എം കെ മുഹമ്മദ് കുഞ്ഞി, വൈസ് പ്രസിഡന്റ് മുഹമ്മദ് ഹാജി എം കെ, ഉറൂസ് സ്വാഗത സംഗം ചെയര്‍മാന്‍ അബ്ദുല്‍ ഖാദിര്‍ ഹാജി, ജോ. സെക്രട്ടറി എ എം കെ ഹനീഫ തുടങ്ങിയവര്‍ സംബന്ധിച്ചു.



Keywords: Kerala, News, Arikkady makham uroos on Feb 6 to Feb 16
  < !- START disable copy paste -->   

Post a Comment