Join Whatsapp Group. Join now!

സംഘാടന മികവില്‍ ഡിസിസിയുടെ വിഷന്‍ 2020 ഏകദിന ശില്‍പശാല ശ്രദ്ധേയമായി; പൗരത്വം ഔദാര്യമല്ല; അവകാശമാണ്: രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കാഞ്ഞങ്ങാട് സൗത്തിലുള്ള ഒറിക്സ് വില്ലേജില്‍ സംഘടിപ്പിച്ച വിഷന്‍ 2020 Kerala, News, Kanhangad, Rajmohan unnithan MP, Congress, Vision workshop conducted by DCC
കാഞ്ഞങ്ങാട്: (my.kasargodvartha.com 03.01.2020) ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കാഞ്ഞങ്ങാട് സൗത്തിലുള്ള ഒറിക്സ് വില്ലേജില്‍ സംഘടിപ്പിച്ച വിഷന്‍ 2020 ഏകദിന ശില്‍പശാല ശ്രദ്ധേയമായി. ജില്ലയിലെ കെപിസിസി ഭാരവാഹികള്‍, ഡിസിസി ഭാരവാഹികള്‍, കെപിസിസി മെമ്പര്‍മാര്‍, ബ്ലോക്ക്-മണ്ഡലം പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് മെമ്പര്‍മാര്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവരെ പങ്കെടുപ്പിച്ച് നടത്തിയ ശില്‍പശാല രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ ജീവിക്കാനുള്ള പൗരത്വം ബിജെപിയുടെയും നരേന്ദ്രമോദിയുടെയും ഔദാര്യമല്ലെന്നും രാജ്യത്തെ ജനങ്ങളുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ ഗൂഢ നീക്കത്തെ എന്തു വിലകൊടുത്തും ചെറുത്തു തോല്‍പിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് എംപി ആഹ്വാനം ചെയ്തു.

ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. എം സി ഖമറുദ്ദീന്‍ എംഎല്‍എ, കെപിസിസി സെക്രട്ടറി കെ നീലകണ്ഠന്‍, ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. കെ കെ രാജേന്ദ്രന്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എം അസിനാര്‍, അഡ്വ. എ ഗോവിന്ദന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

'പഞ്ചായത്തീരാജ് നഗരപാലികാ ബില്ല് ഇന്ത്യയിലും കേരളത്തിലും' എന്ന വിഷയത്തില്‍ റിട്ട. പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ പി രാധാകൃഷ്ണന്‍ ക്ലാസെടുത്തു. ഡിസിസി വൈസ് പ്രസിഡന്റ് പി കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് 'പൗരത്വം ഔദാര്യമല്ല, അവകാശമാണ്' എന്ന വിഷയത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ക്ലാസെടുത്തു. ഡിസിസി വൈസ് പ്രസിഡന്റ് പി ജി ദേവ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എം കുഞ്ഞമ്പു നമ്പ്യാര്‍, ജെ എസ് സോമശേഖര, സുന്ദര ആരിക്കാടി എന്നിവര്‍ സംസാരിച്ചു.

ശില്‍പശാലയുടെ സമാപന സമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, കെപിസിസി മെമ്പര്‍ പി എ അഷ്‌റഫ് അലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, ബളാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം എന്നിവര്‍ സംസാരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kanhangad, Rajmohan unnithan MP, Congress, Vision workshop conducted by DCC

Post a Comment