Join Whatsapp Group. Join now!

പുതുവര്‍ഷത്തെ വരവേറ്റ് മേലാങ്കോട്ട് 'ട്വന്റി ട്വന്റി'

പുതുവര്‍ഷത്തെ വരവേറ്റ് മേലാങ്കോട്ട് 'ട്വന്റി ട്വന്റി'. മേലാങ്കോട്ട് എ സി കണ്ണന്‍ നായര്‍ സ്മാരക ഗവ. യു പി Kerala, News, Kanhangad, Project, Twenty-Twenty project started at Melangod school
കാഞ്ഞങ്ങാട്: (my.kasargodvartha.com 02.01.2020) പുതുവര്‍ഷത്തെ വരവേറ്റ് മേലാങ്കോട്ട് 'ട്വന്റി ട്വന്റി'. മേലാങ്കോട്ട് എ സി കണ്ണന്‍ നായര്‍ സ്മാരക ഗവ. യു പി സ്‌കൂളിലാണ് പുതുവര്‍ഷത്തെ വരവേറ്റ് 'ട്വന്റി ട്വന്റി' പദ്ധതി ആരംഭിച്ചത്.

ഫ്രണ്ട്‌ലി കാമ്പസ്, ഫ്രണ്ട്‌ലി ഇംഗ്ലീഷ്, ഫ്രണ്ട്‌ലി മാത്‌സ്, ഫ്രണ്ട്‌ലി സയന്‍സ്, ഫ്രണ്ട്‌ലി മെസ്സ്, ഫ്രണ്ട്‌ലി ടീച്ചര്‍, ഫ്രണ്ട്‌ലി ലാബ്, ഫ്രണ്ട്‌ലി ക്ലാസ് റൂം, ഫ്രണ്ട്‌ലി പാര്‍ക്ക്, ഫ്രണ്ട്‌ലി ഹോം, ഫ്രണ്ട്‌ലി ഗാര്‍ഡന്‍, ഫ്രണ്ട്‌ലി ലൈബ്രറി, ഫ്രണ്ട്‌ലി ക്വിസ്, ഫ്രണ്ട്‌ലി പാരന്റ്, ഫ്രണ്ട്‌ലി കൊളീഗ്‌സ്, ഫ്രണ്ട്‌ലി മോണിറ്ററിംഗ് തുടങ്ങി  വിദ്യാലയത്തെ ശിശുസൗഹൃദമാക്കാനും പഠന നിലവാരം ഉയര്‍ത്താനുമുള്ള 20 കര്‍മപദ്ധതികളുടെ നിര്‍വഹണവും വിജയ പ്രഖ്യാപനവും ചേര്‍ന്ന പദ്ധതിയാണ് ട്വന്റി ട്വന്റി.

വിദ്യാലയത്തിലെ 20 കുട്ടികള്‍ വര്‍ണചിത്രങ്ങള്‍ വരച്ചും 508 കുട്ടികള്‍ 2020ന്റെ രൂപത്തില്‍ അണിനിരന്നുമാണ് പുതുവര്‍ഷത്തെ വരവേറ്റത്. വിദ്യാര്‍ഥികളായ ശിഖനന്ദ, ഹസാരിക, പാര്‍വതി, ശ്രീലക്ഷ്മി, അമൃത, ദേവിക, അനന്യ, കൃഷ്ണ, അഖില, അനുഗ്രഹ, സഞ്ജയ് സത്യന്‍, ദേവാനന്ദ്, നിവേദ്യ, സുജേഷ്, ജെയിംസ്, അഭിനവ്, റോഹന്‍ തോമസ്, യദു രാജ്, ആദര്‍ശ്, ഹരിഗോവിന്ദ്, അഭിനന്ദ്, ഈസ ബിനിയാമിന്‍, രാംഗോപാല്‍, അര്‍ജുന്‍ കൃഷ്ണന്‍, അഭിഷേക് എന്നിവരോടൊപ്പം അധ്യാപകരായ സ്മിത ഭരത്, സണ്ണി കെ മാടായി, രചന, മോഹനന്‍ എന്നിവരും ചിത്രം വരച്ചു. പ്രധാനാധ്യാപകന്‍ ഡോ. കൊടക്കാട് നാരായണന്‍ ഉദ്ഘാടനം ചെയ്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kanhangad, Project, Twenty-Twenty project started at Melangod school

Post a Comment