Join Whatsapp Group. Join now!

പുതുവത്സര ദിനത്തില്‍ അക്ഷയപാത്രം നിറച്ച് സി എച്ച് വായനശാല പ്രവര്‍ത്തകര്‍

പുതുവത്സര ദിനത്തില്‍ അക്ഷയപാത്രം നിറച്ച് കുന്നില്‍ സി എച്ച് മുഹമ്മദ് കോയ സ്മാരക Kerala, News, Kasaragod, Janamaithri police, The library members provided food to the 'Akshayapathram'
കാസര്‍കോട്: (my.kasargodvartha.com 01.01.2020) പുതുവത്സര ദിനത്തില്‍ അക്ഷയപാത്രം നിറച്ച് കുന്നില്‍ സി എച്ച് മുഹമ്മദ് കോയ സ്മാരക വായനശാല പ്രവര്‍ത്തകര്‍ മാതൃകയായി. കാസര്‍കോട് ജനമൈത്രി പോലീസിന്റെ കീഴിലുള്ള അക്ഷയപാത്രത്തിലേക്കുള്ള ഭക്ഷണങ്ങളാണ് ലൈബ്രറി പ്രവര്‍ത്തകര്‍ നല്‍കിയത്. നഗരത്തിലെ പാവപ്പെട്ട നിരവധിപേര്‍ ഉച്ചഭക്ഷണത്തിനായി നിത്യവും ഇവിടെ എത്താറുണ്ട്.

സാഹിത്യ വേദി സെക്രട്ടറി അഷ്‌റഫലി ചേരങ്കൈയും വായനശാല പ്രവര്‍ത്തകരും ഭക്ഷണം അഡീഷണല്‍ എസ് ഐ ഷേക്ക് അബ്ദുറസാഖിന് കൈമാറി. ഗ്രാമപഞ്ചായത്തംഗം എസ് എച്ച് ഹമീദ്, മാഹിന്‍ കുന്നില്‍, സീതു കസബ്, അംസു മേനത്ത്, ലത്തീഫ് കുന്നില്‍, ഷക്കീല്‍, ഇര്‍ഫാന്‍, നൗഷാദ്, അസീര്‍ മടം തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Janamaithri police, The library members provided food to the 'Akshayapathram'

Post a Comment