Join Whatsapp Group. Join now!

സുകുമാരന്‍ പൂച്ചക്കാടിനെ ആദരിച്ചു

60ാമത് കേരള സ്‌കൂള്‍ കലോത്സവത്തില്‍ പബ്ലിസിറ്റി വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ ചുക്കാന്‍ Kerala, News, Kasaragod, Kerala school kalolsavam, Publicity committee, Sukumaran Poochakkad felicitated
കാസര്‍കോട്: (my.kasargodvartha.com 03.01.2020) 60ാമത് കേരള സ്‌കൂള്‍ കലോത്സവത്തില്‍ പബ്ലിസിറ്റി വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ ചുക്കാന്‍ പിടിച്ച സുകുമാരന്‍ പൂച്ചക്കാടിനെ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളന ചടങ്ങില്‍ ആദരിച്ചു.

എഎച്ച്എസ്ടിഎ അധ്യാപക സംഘടനയ്ക്കായിരുന്നു പബ്ലിസിറ്റി കമ്മിറ്റിയുടെ ചുമതല. പ്രചാരണത്തിന് വ്യത്യസ്ത ആശയങ്ങളും പ്രചാരണ മാര്‍ഗങ്ങള്‍കൊണ്ടും കലോത്സവ ചരിത്രത്തില്‍ എന്നും ഓര്‍ത്തുവെക്കാവുന്ന പ്രവര്‍ത്തനമാണ് പബ്ലിസിറ്റി കമ്മിറ്റി നടത്തിയത്.

മന്ത്രിമാര്‍ അടക്കമുള്ള മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥ മേധാവികളും കമ്മിറ്റിയുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചിരുന്നു. വേറിട്ട ആശയത്തോട് കൂടി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് പൊതുപ്രവര്‍ത്തകനും ചിത്രകാരനുമായ സുകുമാരന്‍ പൂച്ചക്കാടായിരുന്നു.

പബ്ലിസിറ്റി കമ്മിറ്റിയുടെ ചെയര്‍മാന്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂരും കണ്‍വീനര്‍ ജിജി തോമസുമായിരുന്നു. പബ്ലിസിറ്റി കമ്മിറ്റി പിരിച്ചുവിടുമ്പോള്‍ സഹകരിച്ച പ്രമുഖ വ്യക്തിത്വങ്ങളെയും സഹകരിച്ച സ്ഥാപനങ്ങളെയും ആദരിച്ചിരുന്നു.

സംഘടനയുടെ സമ്മേളനത്തില്‍ സുകുമാരന്‍ പൂച്ചക്കാടിനെ ആദരിക്കണമെന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് കാസര്‍കോട്ട് നടന്ന ജില്ലാ സമ്മേളന ചടങ്ങില്‍ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉപഹാരം നല്‍കി ആദരിച്ചത്. എഎച്ച്എസ്ടിഎ ജില്ലാ പ്രസിഡണ്ട് വി പി പ്രിന്‍സ് മോന്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, സംസ്ഥാന സെക്രട്ടറി ജിജി തോമസ്, പി രതീഷ്‌കുമാര്‍, സുബിന്‍ ജോസ്, മെജോ ജോസഫ്, പ്രവീണ്‍കുമാര്‍, വി എന്‍ പ്രസാദ്, കെ എസ് മുഹാജിര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywordsd: Kerala, News, Kasaragod, Kerala school kalolsavam, Publicity committee, Sukumaran Poochakkad felicitated

Post a Comment