Join Whatsapp Group. Join now!

സ്‌റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ സമ്മേളനം നടത്തി

സ്‌റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്ഇയു) ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ Kerala, News, Kanhangad, Muslim league, State employees union conducted District conference
കാഞ്ഞങ്ങാട്: (my.kasargodvartha.com 02.01.2020) സ്‌റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്ഇയു) ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ നഗറില്‍ സംഘടിപ്പിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് സംസ്ഥാന വൈസ് പ്രസിഡണ്ട് നാസര്‍ നങ്ങാരത്ത് പതാക ഉയര്‍ത്തി.

ഉദ്ഘാടന സമ്മേളനം മുസ്ലിംലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ടി ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. എസ്ഇയു ജില്ലാ പ്രസിഡണ്ട് ടി എ സലീം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അബ്ദുര്‍ റഹ്മാന്‍ നെല്ലിക്കട്ട, മൂസ ബി ചെര്‍ക്കള, കെ മുഹമ്മദ് കുഞ്ഞി, എ ഹമീദ് ഹാജി, എം പി ജാഫര്‍, വണ്‍ ഫോര്‍ അബ്ദുര്‍ റഹ്മാന്‍, അഡ്വ. എന്‍ എ ഖാലിദ്, അബ്ദുര്‍ റഹ്മാന്‍ മേസ്തിരി, സിയാദ് പി എന്നിവര്‍ സംസാരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kanhangad, Muslim league, State employees union conducted District conference

Post a Comment