Join Whatsapp Group. Join now!

'നടപ്പു രീതികളല്ല നേരിന്റെ രാഷ്ട്രീയം': എസ്എസ്എഫ് ജില്ലാ ഹയര്‍സെക്കന്‍ഡറി സമ്മേളനം വിദ്യാര്‍ത്ഥി റാലിയോടെ സമാപിച്ചു

'നടപ്പു രീതികളല്ല നേരിന്റെ രാഷ്ട്രീയം' എന്ന ശീര്‍ഷകത്തില്‍ എസ്എസ്എഫ് ജില്ലാ ഹയര്‍സെക്കന്‍ഡറി Kerala, News, Kasaragod, Rally, SSF District Higher secondary conference concluded
കാസര്‍കോട്: (my.kasargodvartha.com 03.01.2020) 'നടപ്പു രീതികളല്ല നേരിന്റെ രാഷ്ട്രീയം' എന്ന ശീര്‍ഷകത്തില്‍ എസ്എസ്എഫ് ജില്ലാ ഹയര്‍സെക്കന്‍ഡറി സമ്മേളനം സമാപിച്ചു. സമസ്ത ഉപാധ്യക്ഷന്‍ എം അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുനീറുല്‍ അഹ്ദല്‍ അധ്യക്ഷത വഹിച്ചു.

ഇസ്‌ലാമിക് കള്‍ചര്‍, ലഹരി, പ്രമേയ പഠനം, സംഘടന ചരിത്രം, ആസ്വാദനം തുടങ്ങിയ സെഷനുകള്‍ക്ക് ഹക്കീം സഖാഫി അരിയില്‍, സയ്യിദ് ത്വാഹ തങ്ങള്‍ പൂക്കോട്ടൂര്‍, സ്വലാഹുദ്ദീന്‍ അയ്യൂബി, മൂസ സഖാഫി കളത്തൂര്‍, സലാം സഖാഫി പാടലടുക്ക, ഷഹീന്‍ ബാബു താനൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിച്ച ടീന്‍സ് ഓണ്‍ സ്ട്രീറ്റ് പ്രകടനം നഗരം ചുറ്റി പഴയ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. സയ്യിദ് കരീം ഹാദി, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഇത്തിഹാദ് മുഹമ്മദ് ഹാജി, അബ്ദുര്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലം, ശിഹാബ് പാണത്തൂര്‍, സിദ്ദീഖ് പൂത്തപ്പലം, അബ്ദുര്‍ റഹ്മാന്‍ എരോല്‍, ഫാറൂഖ് പോസോട്ട്, ശാഫി ബിന്‍ ശാദുലി, കരീം ജൗഹരി ഗാളിമുഖം, ശംഷീര്‍ സൈനി, റഷീദ് സഅദി പൂങ്ങോട്, നംഷാദ് ബേക്കൂര്‍, സുബൈര്‍ ബാഡൂര്‍, മുത്തലിബ് മരുതടുക്കം തുടങ്ങിയവര്‍ സംബന്ധിച്ചു. ശക്കീര്‍ എം ടി പി സ്വാഗതവും ബാദുഷ ഹാദി നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Rally, SSF District Higher secondary conference concluded

Post a Comment