Join Whatsapp Group. Join now!

നാല്‍പതിന്റെ നിറവില്‍ തരംഗിണി; ആഘോഷങ്ങള്‍ക്ക് തുടക്കം

സാമൂഹിക സാംസ്‌കാരിക രംഗത്ത് നാല്‍പത് വര്‍ഷം പിന്നിടുന്ന തരംഗിണി News, kerala, New office bearers for tharangini arts and sports club
ഉപ്പള: (my.kasargodvartha.com 07.01.2020) സാമൂഹിക സാംസ്‌കാരിക രംഗത്ത് നാല്‍പത് വര്‍ഷം പിന്നിടുന്ന തരംഗിണി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ വാര്‍ഷികം ഫെബ്രുവരിയില്‍ വിപുലമായി നടത്താന്‍ സുബയ്യക്കട്ടയില്‍ വെച്ച് നടന്ന ജനറല്‍ ബോഡിയോഗത്തില്‍ തീരുമാനിച്ചു.

ഇതോടനുബന്ധിച്ച് കലാ സാംസ്‌കാരിക കായിക പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനമായി. വാര്‍ഷിക പരിപാടിയുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ്, രക്തദാന ക്യാംമ്പ്, കുട്ടികള്‍ക്കും യുവാക്കള്‍ക്കും ബോധവല്‍കരണ ക്യാംമ്പുകള്‍ തുടങ്ങിയവയും സംഘടിപ്പിക്കും.

തരംഗിണിയുടെ പുതിയ ഭാരവാഹികള്‍:
സെക്രട്ടറി: അബ്ദുല്ല. പ്രസിഡന്റ്: സുരേന്ദ്ര ഷെട്ടി. ട്രഷറര്‍: റഹീം ഷിയ


Keywords: News, kerala, New office bearers for tharangini arts and sports club

Post a Comment