Kerala

Gulf

Chalanam

Obituary

Video News

നാട്ടുവേദി- നാട്ടുവര്‍ത്തമാനം 27-01-2020

ജില്ലാതല പട്ടയമേള തിങ്കളാഴ്ച 

കാസര്‍കോട്: (my.kasargodvartha.com 26.01.2020) ജില്ലാതല പട്ടയമേള ജനുവരി 27 ന് രാവിലെ 10 ന് കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഭൂപരിഷ്‌കരണത്തിന്റെ അന്‍പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പട്ടയമേളയോടനുബന്ധിച്ച് സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ.രവി രാമന്‍ പ്രഭാഷണം നടത്തും.

വൈദ്യുതി അദാലത്ത് തിങ്കളാഴ്ച

വൈദ്യൂതി ഉപഭോക്താക്കളുടെയും പൊതുജനങ്ങളുടെയും വൈദ്യൂതിയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരം കാണുന്നതിന് ജനുവരി 27 ന് രാവിലെ 10 ന് കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വൈദ്യുതി അദാലത്ത് സംഘടിപ്പിക്കും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി, റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് അദാലത്ത് സംഘടിപ്പിക്കുന്നത്. സര്‍വ്വീസ് കണക്ഷന്‍, ലൈന്‍,പോസ്റ്റ് മാറ്റിയിടല്‍, ബില്‍, മീറ്റര്‍ തകരാര്‍, വോള്‍ട്ടേജ് ക്ഷാമം, ഉടമസ്ഥാവകാശം മാറ്റല്‍, സുരക്ഷ, പ്രോപ്പര്‍ട്ടി ക്രോസ്സിങ്ങ്, കേബിള്‍ ടി.വി, വൈദ്യുതി കുടിശ്ശിക തുടങ്ങിയ വൈദ്യുതിയുമായി ബന്ധപ്പെട്ട പരാതികളാണ്  അദാലത്തില്‍ പരിഗണിക്കുന്നത്.

മൂന്നാമത് അന്താരാഷ്ട്ര ചരച്ചിത്രോത്സവം ടാക്കീസ് 2020 തിങ്കളാഴ്ച

നീലേശ്വരം: മൂന്നാമത് അന്താരാഷ്ട്ര ചരച്ചിത്രോത്സവം ടാക്കീസ് 2020 ന്റെ സമാപന സമ്മേളനം തിങ്കളാഴ്ച സിനിമ സംവിധായകന്‍ ഷെരീഫ് ഈസ ഉദ്ഘാടനം ചെയ്യും. നീലേശ്വരം നഗരസഭ ചെയര്‍മാന്‍ കെ പി ജയരാജന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട 'കാന്ത ദി ലവര്‍ ഓഫ് കളര്‍' പ്രദര്‍ശിപ്പിക്കും. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ പൊതുജനവായനശാലയില്‍ വൈകുന്നേരം ആറു മണിക്കാണ് പ്രദര്‍ശനം.

തങ്ങള്‍ ഉപ്പാപ്പ ഉറൂസ്; തിങ്കളാഴ്ച രാത്രി നവാസ് മന്നാനി പ്രഭാഷണം നടത്തും

നെല്ലിക്കുന്ന്: മുഹ്യിദ്ദീന്‍ ജുമാമസ്ജിദില്‍ നടക്കുന്ന തങ്ങള്‍ ഉപ്പാപ്പ ഉറൂസിനോടനുബന്ധിച്ച് തിങ്കളാഴ്ച രാത്രി നവാസ് മന്നാനി മതപ്രഭാഷണം നടത്തും. അസ്സയിദ് ഖുറത്തുസ്സാദാത്ത് കുറാതങ്ങള്‍ വിശിഷ്ടാതിഥിയായിരിക്കും.

ചിന്മയ വിദ്യാലയ സുവര്‍ണ ജൂബിലി ആഘോഷം 27 മുതല്‍

കാസര്‍കോട്: ചിന്മയ വിദ്യാലയ കാസര്‍കോടിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ 27 മുതല്‍ നടക്കും. വൈകിട്ട് 5.30ന് ചിന്മയ തേജസ് ഓഡിറ്റോറിയത്തില്‍ ചിന്മയ മിഷന്‍ ആഗോള അധ്യക്ഷന്‍ സ്വാമി സ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യും. 27 മുതല്‍ 31 വരെ നടക്കുന്ന വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. 28ന് രാവിലെ 10 മണിക്ക് ഒന്നരകോടി ചെലവില്‍ കിന്‍ഡര്‍ ഗാര്‍ഡന്‍ വിഭാഗത്തിനായി നിര്‍മിച്ച ചിന്മയ ഗോകുലം കെട്ടിടം ഉദ്ഘാടനം ചെയ്യും. 29ന് രാവിലെ 11.30ന് അടല്‍ ലാബും സയന്‍സ് പാര്‍ക്കും ഉദ്ഘാടനം ചെയ്യും. ചിന്മയ ജനശതാബ്ദിയില്‍ പ്രഖ്യാപിച്ച വീടില്ലാത്തവര്‍ക്കൊരു വീട് പദ്ധതിയില്‍ നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനവും നിര്‍വഹിക്കും. 30ന് രാവിലെ 9.30ന് സംസ്ഥാന യുവജന സംഗമം. സ്വാമി സ്വരൂപാനന്ദ, ഡോ. ലക്ഷ്മി ശങ്കര്‍, അശ്വതി ജ്വാല എന്നിവര്‍ ക്ലാസെടുക്കും. സാമൂഹിക മഹാഗായത്രി ഹവനം നടക്കും. 27 മുതല്‍ 29 വരെ വൈകിട്ട് ആറ് മുതല്‍ സ്വാമി സ്വരൂപാന്ദ പ്രഭാഷണം നടത്തും.

തളങ്കര കണ്ടത്തില്‍ ഹിദായത്വുസ്വിബിയാന്‍ മദ്രസയില്‍ അനുമോദനചടങ്ങ് തിങ്കളാഴ്ച 

തളങ്കര: കണ്ടത്തില്‍ ഹിദായത്വുസ്വിബിയാന്‍ മദ്രസ മാനേജിംഗ് കമ്മിറ്റി വിവിധ കലാമത്സരങ്ങളില്‍ ഉന്നത വിജയം നേടിയ മദ്രസ വിദ്യാര്‍ത്ഥികളെ 27ന് അനുമോദിക്കും. വൈകിട്ട് ആറു മണിക്ക് മദ്രസ ഹാളിലാണ് അനുമോദന ചടങ്ങ്.

കുറ്റിക്കോല്‍ 110 കെവി സബ് സ്‌റ്റേഷന്‍ നിര്‍മാണോദ്ഘാടനം തിങ്കളാഴ്ച 

കാസര്‍കോട്: ബേഡകം വലിയപാറയില്‍ നിര്‍മിക്കുന്ന കുറ്റിക്കോല്‍ 110 കെവി സബ് സ്‌റ്റേഷന്‍ നിര്‍മാണോദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് നാലിന് മന്ത്രി എം എം മണി നിര്‍വ്വഹിക്കും.

കെ.കൃഷ്ണന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് പി പ്രസാദിന് തിങ്കളാഴ്ച സമ്മാനിക്കും

കാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബ് ജില്ലയിലെ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ കെ.കൃഷ്ണന്‍ സ്മാരക അവാര്‍ഡിന് അര്‍ഹനായ തൃക്കരിപ്പൂര്‍ ടി.സി.എന്‍ ചാനലിലെ പി.പ്രസാദിന്റെ അവാര്‍ഡ് സമര്‍പണം തിങ്കളാഴ്ച നടക്കും. കുടിവെള്ളം വില്‍പ്പനക്ക് എന്ന വാര്‍ത്തയാണ് അവാര്‍ഡിനായി ജൂറി തിരഞ്ഞെടുത്തത്. ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന പ്രശ്നത്തെ വെല്ലുവിളികളെ അതിജീവിച്ച് ചിത്രീകരിച്ച് ജനങ്ങളിലെത്തിച്ചതായും പ്രാദേശിക ചാനലുകളുടെ പരിമിതികള്‍ക്കിടയിലും ശക്തമായ ഭാഷയോടെ ദൃശ്യമികവോടെ വാര്‍ത്ത തയ്യാറാക്കിയതായും നാടിന്റെ പ്രശ്നങ്ങളും പരാതികളും പ്രയാസങ്ങളും ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കുകയെന്ന മാധ്യമധര്‍മം ലേഖകന്‍ നിറവേറ്റിയതായും ജൂറി അഭിപ്രായപ്പെട്ടു.

ഇ.വി.ഉണ്ണികൃഷ്ണന്‍, സണ്ണി ജോസഫ്, ഷാജു ചന്തപ്പുര എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 5001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് പ്രസ് ക്ലബ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ സമ്മാനിക്കും. ഡോ.സോമന്‍ കടലൂര്‍ സ്മാരക പ്രഭാഷണം നടത്തും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, കേരള വാര്‍ത്ത, Nattuvedi, Nattuvedi-Nattuvarthamanam 27-01-2020

Web Desk - Main

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive