കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രവര്‍ത്തക സമിതി 24 ന്
കാസര്‍കോട്:(my.kasargodvartha.com 23.01.2020) കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രവര്‍ത്തക സമിതി യോഗം ജനുവരി 24 ന് വെള്ളിയാഴ്ച 4 മണിക്ക് തളങ്കര മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി ഹാളില്‍ ചേരും.
ഡി വൈ എഫ് ഐ മനുഷ്യ ഭൂപടം 24ന്
കാസര്‍കോട്: മനുഷ്യ മഹാശൃംഖലയുടെ പ്രചരണാര്‍ത്ഥം ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 24ന് വൈകിട്ട് ആറു മണിക്ക് തൃക്കരിപ്പൂര്‍ ടൗണില്‍ മനുഷ്യ ഭൂപടം തീര്‍ത്ത് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുക്കും.
അന്താരാഷ്ട്ര ചലച്ചിത്രോത്സവം 24ന് തുടങ്ങും
നീലേശ്വരം: നീലേശ്വരം നഗരസഭ പടിഞ്ഞാറ്റംകൊഴുവല്‍ തണല്‍ ടാക്കീസുമായി സഹകരിച്ച് നടത്തുന്ന മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ടാക്കീസ് 2020 24 മുതല്‍ 27 വരെ പടിഞ്ഞാറ്റംകൊഴുവല്‍ പൊതുജന വായനശാലയില്‍ നടക്കും.
മുസ്ലിം ലീഗ് സഹായനിധി ശേഖരണം 24ന്
കാസര്‍കോട്: യു പി, അസം, മംഗളൂരു എന്നിവിടങ്ങളില്‍ പൗരത്വ വിവേചന നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാനും പരിക്കേറ്റവരുടെ ചികിത്സക്കും നിയമസഹായത്തിനുമായി മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി സ്വരൂപിക്കുന്ന സഹായനിധി ശേഖരണം 24ന് തുടങ്ങും.
മന്ന്യോട്ട് കളിയാട്ടം 24ന്
കാഞ്ഞങ്ങാട്: മന്ന്യോട്ട് ദേവാലയം കലശാട്ട് ദിന കളിയാട്ടം 24 മുതല്‍ 28 വരെ. വെള്ളിയാഴ്ച രാത്രി ആര്‍ട്‌സ് മന്ന്യോട്ടിന്റെ ഗാനമേള നടക്കും.
എന്‍ വൈ എല്‍ രാപ്പകല്‍ സമരം 24ന്
കാസര്‍കോട്: പൗരത്വഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ യൂത്ത് ലീഗ് രാപ്പകല്‍ സമരം 24ന് വൈകിട്ട് നാലു മണിക്ക് കാസര്‍കോട് ഒപ്പുമരച്ചുവട്ടില്‍ നടക്കും.
വനിതാ കമ്മീഷന്‍ അദാലത്ത് 24ന്
കാസര്‍കോട്: വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് 24ന് രാവിലെ 10.30ന് കാസര്‍കോട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
തങ്ങള്‍ ഉപ്പാപ്പ ഉറൂസ്; വെള്ളിയാഴ്ച നൗഫല്‍ സഖാഫി കളസ മതപ്രഭാഷണം നടത്തും
കാസര്‍കോട്: തങ്ങള്‍ ഉപ്പാപ്പ ഉറൂസിനോടനുബന്ധിച്ച് വെള്ളിയാഴ്ച രാത്രി 9 മണിക്ക് നൗഫല്‍ സഖാഫി കളസ മതപ്രഭാഷണം നടത്തും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, കേരള വാര്‍ത്ത, Nattuvedi, Nattuvedi-Nattuvarthamanam 23-01-2020