Join Whatsapp Group. Join now!

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 17-01-2020

മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ. കോളജ് ജൂബിലിെേ മേമ്മാറിയല്‍ കെട്ടിടം 17ന് വെള്ളിയാഴ്ച ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 17-01-2020
കാഞ്ഞങ്ങാട് ചരിത്രം കുറിക്കാന്‍ ഇനി ഒരുനാള്‍; ലക്ഷങ്ങള്‍ അണിനിരക്കുന്ന മഹാ റാലി 'നമ്മളൊന്ന്' വെള്ളിയാഴ്ച വൈകിട്ട് 

കാഞ്ഞങ്ങാട്: പൗരത്വ നിയമഭേദഗതിക്കെതിരെ കാഞ്ഞങ്ങാട് മേഖലാ പൗരത്വ സംരക്ഷണ സംയുക്ത സമിതിയുടെ 'നമ്മളൊന്ന്' പൗരത്വ സംരക്ഷണ മഹാറാലി വെള്ളിയാഴ്ച വൈകിട്ട് നടക്കും. മൂന്നു മണിക്ക് അലാമിപ്പള്ളിയില്‍ നിന്ന് പ്രകടനം ആരംഭിക്കും. 4.30ന് പൊതുസമ്മേളനം നടക്കും.


മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ. കോളജ് ജൂബിലി മെമ്മോറിയല്‍ കെട്ടിടം വെള്ളിയാഴ്ച മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: (my.kasargodvartha.com 16.01.2020) മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ. കോളജ് ജൂബിലിെേ മേമ്മാറിയല്‍ കെട്ടിടം 17ന് വെള്ളിയാഴ്ച ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. എം സി ഖമറുദ്ദീന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായി സംസാരിക്കും. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍, ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍ വിഘ്‌നേശ്വരി ഐ എ എസ് എന്നിവര്‍ സംസാരിക്കും.

വെടിക്കെട്ട് ഉത്സവം വെള്ളിയാഴ്ച

കുമ്പല: കണിപര ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ വെടിക്കെട്ട് ഉത്സവം വെള്ളിയാഴ്ച നടക്കും. രാത്രി 9.45നാണ് വര്‍ണാഭമായ കരിമരുന്ന് പ്രയോഗം ഉണ്ടാവുക.

സെയ്ന്റ് പോള്‍സ് പള്ളിയില്‍ തിരുനാള്‍ ആഘോഷം വെള്ളിയാഴ്ച 

തൃക്കരിപ്പൂര്‍: സെയ്ന്റ് പോള്‍സ് ഇടവക പള്ളിയിലെ തിരുനാള്‍ ആഘോഷം 17ന് തുടങ്ങും. മൂന്നു ദിവസം നീളുന്ന തിരുനാളിന് ഇടവക വികാരി ഫാ. ജോസഫ് തണ്ണിക്കോട്ട് കൊടിയേറ്റും.

രാഷ്ട്രീയ കക്ഷികളുടെ യോഗം വെള്ളിയാഴ്ച 

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കരട് വോട്ടര്‍ പട്ടിക ജനുവരി 20ന് പ്രസിദ്ധപ്പെടുത്തും. അതിന്റെ ഭാഗമായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും മറ്റുമായി വെള്ളിയാഴ്ച രാവിലെ 10ന് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുടെ യോഗം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ഇ കെ നായനാര്‍ സ്മാരക ഗവ. കോളജില്‍ സയന്‍ ബ്ലോക്ക് ഉദ്ഘാടനം 17ന് 

ചിറ്റാരിക്കാല്‍: ഇ കെ നായനാര്‍ സ്മാരക ഗവ. കോളജില്‍ സയന്‍ ബ്ലോക്ക് ഉദ്ഘാടനം 17ന് രണ്ടു മണിക്ക് എം രാജഗോപാലന്‍ എം എല്‍ എ നിര്‍വ്വഹിക്കും.

വീട്ടിയാടി ഇടവക തിരുനാള്‍ ആഘോഷം 17ന് തുടങ്ങും

ബന്തടുക്ക: മാനടുക്കം വീട്ടിയാടി സെയ്ന്റ് സെബാസ്റ്റിയന്‍ ഇടവക ദേവാലയത്തില്‍ സെബാസ്ത്യാനോസിന്റെയും കന്യാമറിയത്തിന്റെയും തിരുനാള്‍ ആഘോഷം 17 മുതല്‍ 19 വരെ നടക്കും.

ഭരണഘടന യജ്ഞത്തിന്റെ ഭാഗമായുള്ള കലാജാഥ 17ന്

കാസര്‍കോട്: ഭരണഘടന യജ്ഞത്തിന്റെ ഭാഗമായി 17ന് ജില്ലയില്‍ കലാജാഥ സംഘടിപ്പിക്കും. കാസര്‍കോട് മുതല്‍ നീലേശ്വരം വരെയുള്ള കലാജാഥയ്ക്ക് കാഞ്ഞങ്ങാട് സ്വീകരണ കേന്ദ്രം ഒരിക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 17-01-2020

Post a Comment