Join Whatsapp Group. Join now!

ഗണിതോത്സവം: മധൂര്‍ പഞ്ചായത്ത് ത്രിദിന ഗണിത സഹവാസ ക്യാമ്പ് 17, 18, 19 തിയ്യതികളില്‍ പട്ള ജി എച്ച് എസ് എസില്‍, സംഘാടകസമിതിയായി

കേരള സര്‍ക്കാറിന്റെ എസ് എസ് കെയുടെ കീഴില്‍ നടക്കുന്ന ഗണിതോത്സവത്തിന്റെ ഭാഗമായി മധൂര്‍ പഞ്ചായത്ത് ഗണിത സഹവാസ ക്യാമ്പ് Kerala, News, Maths Camp in Patla School
പട്‌ള: (my.kasaragodvartha.com 14.01.2020)   കേരള സര്‍ക്കാറിന്റെ എസ് എസ് കെയുടെ കീഴില്‍ നടക്കുന്ന ഗണിതോത്സവത്തിന്റെ ഭാഗമായി മധൂര്‍ പഞ്ചായത്ത് ഗണിത സഹവാസ ക്യാമ്പ് പട്‌ള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജനുവരി 17, 18, 19 തീയ്യതികളില്‍ നടക്കും. മധൂര്‍ പഞ്ചായത്തിലെ യു പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ 250ഓളം കുട്ടികള്‍ ക്യാമ്പില്‍ സംബന്ധിക്കും.

കുട്ടികളില്‍ പൊതുവെ കാണുന്ന കണക്കുപേടി അകറ്റുകയും ഗണിതപഠന താത്പര്യം വര്‍ദ്ധിപ്പിക്കുകയും അതുവഴി ഗണിതം നിത്യജീവിതവ്യവഹാരങ്ങളില്‍ അനായാസകരമാക്കുകയും ചെയ്യുക എന്നതാണ് ത്രിദിന ഗണിത സഹവാസ ക്യാമ്പ് കൊണ്ടുദ്ധേശിക്കുന്നത്.

മധൂര്‍ പഞ്ചായത്ത് ഗണിത സഹവാസ ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് മാലതി സുരേഷ് (പ്രസിഡന്റ്, മധൂര്‍ ഗ്രാമപഞ്ചായത്ത്), ദിവാകര (വൈസ് പ്രസിഡന്റ്, മധൂര്‍ ഗ്രാമപഞ്ചായത്ത്), എം എ മജീദ് (വാര്‍ഡ് മെമ്പര്‍) എന്നിവര്‍ രക്ഷാധികാരികളായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

ഭാരവാഹികളായി എച്ച് കെ അബ്ദുര്‍ റഹ് മാന്‍ (ചെയര്‍മാന്‍), പ്രശാന്ത് സുന്ദര്‍ മാസ്റ്റര്‍ (ജനറല്‍ കണ്‍വീനര്‍), സി എച്ച് അബൂബക്കര്‍, ഷഹര്‍ബാനു, കെ എം സൈദ് (വൈസ് ചെയര്‍മാന്‍). ഹാരിസ് എം.കെ, അബൂബക്കര്‍, പി.ടി. ഉഷ ടീച്ചര്‍, പ്രദീപ് കുമാര്‍ യു., അബ്ദുല്‍ ജലീല്‍ (ഫിനാന്‍സ്), അനന്തകൃഷ്ണ എം, ആദര്‍ശ് ബി ആര്‍ സി, നിയാസ്, രാധാമണി എ, ആശ ബാബു (പ്രോഗ്രാം), ഷാഫി പാറ, ജാഫര്‍ പട്‌ല, പ്രീത കെ.എ., രാജലക്ഷ്മി (ഭക്ഷണം), പ്രസാദ് എ എസ് എന്‍, മുനീര്‍ പി, രമ്യ, ലിജ്‌ന (പബ്ലിസിറ്റി), സൈദ് കെ എം, അബ്ദുല്‍ കരീം, പ്രേമചന്ദന്‍ മാസ്റ്റര്‍, അശോകന്‍, റാബിയത് അദബിയ (ലൈറ്റ്, സൗണ്ട്‌സ് ആന്‍ഡ് അക്കമഡേഷന്‍), സി എച്ച് അബൂബക്കര്‍, അസ്ലം പട്‌ള, പൂര്‍ണിമ, ശ്രീലത ഷേണായ് (റിസപ്ഷന്‍), ക്ലാരമ്മ ജോസഫ്, സുമയ്യ, ഷീല, മുഹമ്മദ് ഹനീഫ് (രജിസ്‌ട്രേഷന്‍) എന്നിവരെ തെരഞ്ഞെടുത്തു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗണിത പഠനത്തില്‍ നിലവില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളും പരിമിതികളും മറികടക്കാന്‍ വേണ്ടി എസ് എസ് കെയുടെ നേതൃത്വത്തില്‍ കേരളം മുഴുവന്‍ ഗണിതോത്സവം സംഘടിപ്പിക്കുന്നുണ്ട്. അതിനോടനുബന്ധിച്ചാണ് ഗണിത സഹവാസ ക്യാമ്പ് നടത്തുന്നതെന്ന് സംഘാടക സമിതി ഭാരവാഹികളായ എച്ച് കെ അബ്ദുര്‍ റഹ് മാന്‍, പ്രശാന്ത് സുന്ദര്‍  എന്നിവര്‍ അറിയിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Maths Camp in Patla School

Post a Comment