Kerala

Gulf

Chalanam

Obituary

Video News

മടവൂര്‍ കോട്ട വാര്‍ഷിക ആധ്യാത്മിക മഹാ സമ്മേളനവും മനുഷ്യ സ്നേഹസംഗമവും 11, 12 തീയ്യതികളില്‍

കാസര്‍കോട്: (my.kasargodvartha.com 07.01.2020) ഉത്തരകേരളത്തിന്റെ ആധ്യാത്മിക കേന്ദ്രമായ മടവൂര്‍ കോട്ടയുടെ 31-ാം വാര്‍ഷിക ആധ്യാത്മിക സമ്മേളനവും മനുഷ്യ സ്നേഹ സംഗമവും 11, 12 തീയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആലംപാടിയിലെ വലിയുല്ലാഹി വടകര മുഹമ്മദ് ഹാജി മകന്‍ കെ എം ബഷീര്‍ നഗറില്‍ സയ്യിദ് മുഹമ്മദ് കോയമ്മ തങ്ങള്‍ ആണ്ട് നേര്‍ച്ച, ജീലാനി അനുസ്മരണം, വിവിധ മൗലീദ് സദസുകള്‍, രിഫാഇയ്യ കുത്ത് റാത്തീബ്, മതസാമൂഹിക സമ്മേളനം, ഹളറ അനുസ്മരണ അനുമോദന വേദി, സമാപന കൂട്ടുപ്രാര്‍ഥന, അന്നദാനം എന്നിവ വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.

ജനുവരി 11 ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് മങ്കുസ് മൗലൂദ് നടക്കും. തുടര്‍ന്ന് വിവിധ മൗലീദ് മജ്ലിസുകള്‍ നടക്കും. ഉച്ചക്ക് 12 മണിക്ക് നടക്കുന്ന ജലാലിയ്യ റാത്തീബിന് ജലാലിയ്യ ഇഖ് വാന്‍ നരിക്കോട് നേതൃത്വം നല്‍കും. വൈകിട്ട് നാലു മണിക്ക് നടക്കുന്ന ബുര്‍ദ മജ്ലിസിന് ഹാഫിസ് അന്‍വര്‍ സഖാഫി നേതൃത്വം നല്‍കും. വെള്ളിയോട് ഇബ്രാഹിം സഖാഫി ഉദ്ബോധന പ്രസംഗം നടത്തും. വൈകിട്ട് 6:30ന് അത്താഷ് റാത്തീബും നടക്കും. തുടര്‍ന്ന് നടക്കുന്ന സദുപദേശ പ്രഭാഷണം മുനീര്‍ ബാഖവി മറ്റത്തൂര്‍, ഡോ. ദേവര്‍ശോല അബ്ദുല്‍ സലാം മുസ്ലിയാര്‍, മുനീര്‍ ബാഖവി മറ്റത്തൂര്‍ തുടങ്ങിയവര്‍ നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന സ്നേഹാദരവില്‍ പ്രമുഖ സയ്യിദന്മാരും നേതാക്കളും പങ്കെടുക്കും. രാത്രി 9 :30 ന് ഉസ്താദ് കോയാ കപ്പാടിന്റെ നേതൃത്വത്തില്‍ രിഫാഇയ്യ കുത്ത് റാത്തീബ് നടക്കും.

12ന് രാവിലെ 10.30ന് അനുസ്മരണ വേദി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. വെളിയന്റെമൂല അബ്ദുല്ല ഹാജി അധ്യക്ഷത വഹിക്കും. ഇബ്രാഹിം സഖാഫി വെളളിയോട്, ഹാജി അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. 12 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും. സയ്യിദ് പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയാകും. സി ടി അഹമ്മദലി അധ്യക്ഷത വഹിക്കും. ഫാദര്‍ മത്തായി ജോസഫ് (മാര്‍ത്തോമ ബദിര വിദ്യാലയം ചെര്‍ക്കള), എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്, എം സി ഖമറുദ്ദീന്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി സംബന്ധിക്കും. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ശാദുലി റാത്തീബിന് വടകര വലിയുല്ലാഹി മകന്‍ അബ്ദുര്‍ റഹ് മാന്‍ ഹാജി ശാദുലി, അബ്ദുല്‍ ഖാദിര്‍ ശാദുലി, ഉമര്‍ശാദുലി മറ്റു പ്രമുഖ ശാദുലി ഇഖ്വാന്‍ നേതൃത്വം നല്‍കും. മുനീര്‍ ബാഖവി മറ്റത്തൂര്‍ ഉദ്ബോധനം നടത്തും. സയ്യിദ് അഹ് മദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി സമാപന കൂട്ടുപ്രാര്‍ത്ഥന നടത്തും. അബ്ദുല്ല ഹാജി ചേരങ്കൈ, മുഹമ്മദ് ഹാജി ചേരങ്കൈ, അബൂബക്കര്‍ ഹാജി ചേരങ്കൈ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടക്കുന്ന അന്നദാനത്തോടെ വാര്‍ഷിക ആധ്യാത്മിക സമ്മേളനവും മനുഷ്യ സ്നേഹ സംഗമവും സമാപിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ സയ്യിദ് യഹ് യ ബുഖാരി തങ്ങള്‍ (മടവൂര്‍ കോട്ട), അബൂബക്കര്‍ ഹാജി പഴയങ്ങാടി, സയ്യിദ് നുറുദ്ദീന്‍ ഷറഫു അല്‍ ബുഖാരി, സുബൈര്‍ മൗലവി എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Madavoor Kotta Conference on 11, 12
  < !- START disable copy paste -->   

Web Desk - Main

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive