കാസര്‍കോട്: (my.kasargodvartha.com 24.01.2020) കാസര്‍കോട് ഗവ. കോളേജ് അറബിക് ഡിപ്പാര്‍ട്‌മെന്റിനെ ഭാഷ സാഹിത്യ ഗവേഷണ കേന്ദ്രമായി കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അംഗീകരിച്ചു. 1957ല്‍ സ്ഥാപിതമായ കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ 1968ല്‍ ആണ് അറബിക് ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിച്ചത്. അറബി ഭാഷ പഠന സൗകര്യമുള്ള കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന കോളേജുകളില്‍ ഒന്നാണ് കാസര്‍കോട് ഗവ. കോളേജ്. 1968ല്‍ ബിരുദ പഠനവും 1993 ല്‍ ബിരുദാനന്തര ബിരുദ പഠനവും ഡിപ്പാര്‍ട്ട്‌മെന്റില്‍ ആരംഭിച്ചിട്ടുണ്ട്.
കേരള ഗവണ്‍മെന്റിന്റെ സെന്റര്‍ ഓഫ് എക്‌സലന്‍സ് പദവിയുണ്ട് കോളേജിന്. ബി എ അറബിക്, എം എ അറബിക് തുടങ്ങിയ കോഴ്‌സുകളാണ് ഇപ്പോള്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നടക്കുന്നത്. ഓരോ വര്‍ഷവും ദേശീയ-അന്തര്‍ദേശീയ സെമിനാറുകള്‍, വര്‍ക്ക് ഷോപ്പ്, കോണ്‍ഫറന്‍സുകള്‍ തുടങ്ങി നിരവധി അക്കാദമിക പ്രവര്‍ത്തനങ്ങള്‍ അറബിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മേല്‍നോട്ടത്തില്‍ നടന്നുവരുന്നു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ഗവേഷണ കേന്ദ്രം ആയിട്ടുള്ള അംഗീകാരം കൂടി ലഭിച്ചതോടെ കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് അറബിക് ഡിപ്പാര്‍ട്ട്‌മെന്റില്‍ ബിരുദ ബിരുദാനന്തര പഠനങ്ങള്‍ക്ക് ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിഎച്ച്ഡി പഠനം കൂടി പൂര്‍ത്തിയാക്കി പുറത്തിറങ്ങാനുള്ള അസുലഭ സൗകര്യമാണ് ലഭിച്ചിരിക്കുന്നത്.
യുജിസിയുടെ നാലു റിസര്‍ച്ച് പ്രോജക്ടുകള്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയിട്ടുണ്ട്. കോളേജ് അധ്യാപകന്‍ ആകുന്നതിന് ഡോക്ടറേറ്റ് ബിരുദം അടിസ്ഥാന യോഗ്യതയായി യുജിസിയുടെ പുതിയ നിര്‍ദേശം വന്ന സാഹചര്യത്തില്‍ അറബിക് ഡിപ്പാര്‍ട്ട്‌മെന്റ് ഗവേഷണകേന്ദ്രമായി മാറുന്നതില്‍ അറബി ഭാഷ സാഹിത്യത്തില്‍ ഗവേഷണം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷയേറുകയാണ്. നിലവില്‍ ഒമ്പത് അധ്യാപക തസ്തികകള്‍ ആണ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഗവണ്‍മെന്റ് അംഗീകരിച്ചിട്ടുള്ളത്. നിലവിലുള്ള ഒമ്പത് അധ്യാപകരില്‍ ഏഴുപേരും പി എച്ച് ഡി ബിരുദ ധാരികളാണെന്നതിനാല്‍ അതും ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമാവും. ഡിപ്പാര്‍ട്ട്‌മെന്റല്‍ ലൈബ്രറി, അറബിക് കമ്പ്യൂട്ടര്‍ ലാബ്, ഡി ടി പി ആന്‍ഡ് ട്രാന്‍സ്ലേഷന്‍ സെന്റര്‍ എന്നിവ ഡിപ്പാര്‍ട്ട്‌മെന്റിനു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കീഴിലെ കോളേജുകളില്‍ ആദ്യത്തെ അറബിക് ഗവേഷണ കേന്ദ്രമാണ് കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് അറബിക് ഡിപ്പാര്‍ട്ട്‌മെന്റ്. ഗവേഷണ തല്‍പരരുടെയും, വിദ്യാര്‍ത്ഥികളുടെയും, ഡിപ്പാര്‍ട്ട്‌മെന്റ് അധ്യാപകരുടെയും ഏറെ നാളത്തെ നിരന്തരമായ ആവശ്യമാണ് പൂവണിഞ്ഞത്.
ഡിപ്പാര്‍ട്ട്‌മെന്റ് ഗവേഷണ കേന്ദ്രമാക്കി മാറ്റുന്നതിനു വേണ്ട സഹായ സഹകരണങ്ങളും നിര്‍ദേശങ്ങളും യഥാസമയം നല്‍കിയ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അനന്തപത്മനാഭ എല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗമായ ഡോ. വി. പി. പി മുസ്തഫ, കോളേജ് ഫിസിക്കല്‍ എജുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അധ്യാപകനും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗവുമായ എം സി രാജു, അറബിക് ഡിപ്പാര്‍ട്ട്‌മെന്റ് അലംനി അസോസിയേഷന്‍, പി ടി എ എന്നിവരോട് അറബിക് ഡിപ്പാര്‍ട്ട്‌മെന്റ് നന്ദി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod Govt. College approved as language literary research center
< !- START disable copy paste -->