Join Whatsapp Group. Join now!

പൗരത്വ ഭേതഗതി നിയമം: പ്രതിഷേധങ്ങള്‍ കത്തുന്നു

പെര്‍ള ടൗണില്‍ പൗരത്വ ബില്ലിനെതിരെമാനവ ഐക്യവേദിയുടെ നേത്രത്വത്തില്‍ നടത്തിയ പ്രതിഷേധം നടത്തി. News, Kerala, CAA: Protests are burning
പൗരത്വ ഭേതഗതി നിയമം: ആയിരങ്ങളെ അണിനിരത്തി പ്രതിഷേധം

പെര്‍ള: (www.kasargodvartha.com 04.01.2020) പെര്‍ള ടൗണില്‍ പൗരത്വ ബില്ലിനെതിരെമാനവ ഐക്യവേദിയുടെ നേത്രത്വത്തില്‍ നടത്തിയ പ്രതിഷേധം നടത്തി. ആയിരങ്ങളാണ് പ്രതിഷേധത്തില്‍ അണിനിരന്നത്. ബഹുജന പ്രതിഷേധം കേന്ദ്ര സര്‍ക്കാനെതിരെയുള്ള താക്കീതായി.

ഇന്ത്യയുടെ മത നിരപേക്ഷതയും ഭരണ ഘടനയും നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന ഭൂരി ഭാഗം ജനങ്ങള്‍ രാജ്യവ്യാപകമായി നടത്തി കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിച്ച് ഇന്ത്യയെ മതരാഷ്ട്രീയമാക്കാന്‍ ഈ മണ്ണില്‍ സാധിക്കില്ലെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെപൗരത്വ നിയമ ഭേതഗതിക്കെതിരെ പെര്‍ള ടൗണില്‍ മാനവ ഐക്യവേദി നടത്തിയ പ്രതിഷേധ റാലിയുടെ സമാപന പൊതുയോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


ഇന്ത്യയുടെ സ്വതന്ത്ര്യ ചരിത്രത്തെക്കുറിച്ച് ആര്‍എസ്എസിന് അറിയില്ല.ഇന്ത്യന്‍ സ്വതന്ത്രത്തിന് വേണ്ടി പോരാടിയ പാരമ്പര്യമുള്ളവര്‍ക്ക്ഇത് രണ്ടാം സ്വാതന്ത്ര്യ സമരമാണെന്നും, രാജ്യത്തിന്റെ ഈ നടപടി ലോക രാഷ്ടങ്ങളുടെ മുന്നില്‍ തലകുനിക്കേണ്ട ഗതികേടിലേക്കാണ് പ്രധാന മന്ത്രിയും അഭ്യന്തര മന്ത്രിയും എത്തിച്ചതെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. പെര്‍ള ഇടിയടുക്കയില്‍ നിന്നും ആയിരങ്ങള്‍ അണി നിരന്ന പ്രതിഷേധ റാലി പെര്‍ള ടൗണില്‍ സമാപിച്ചു. യോഗത്തില്‍ എന്‍മകജെ പഞ്ചായത്ത് പ്രസിഡണ്ട് വൈ. ശാരദ അധ്യക്ഷത വഹിച്ചു. ചരിത്ര ശാസ്ത്രജ്ഞന്‍ ഡോ. സി. ബാലന്‍, എം.സി ഖമറുദ്ധീന്‍ എംഎല്‍എ, ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി പി ദിവാക്കരന്‍,


എം. ശങ്കര്‍ റൈ മാസ്റ്റര്‍, ജെ.എസ് സോമശേഖര, അബുബക്കര്‍ സിദ്ദീഖ് ഹാജി ഖണ്ടിഗെ, ബി.എസ് ഗാംബീര്‍, സിഐടിയു ദക്ഷിണ കന്നഡ ജില്ലാ പ്രസിഡണ്ട് സുനില്‍ കജെ, സുധാകര മാസ്സ്ര്, ഹമീദലി കന്തല്‍, ആയിശ എ.എ, മാഹിന്‍ കേളോട്ട്, അബ്ദുള്‍ കബീര്‍ മൗലവി, മുഹമ്മദ് ദാരിമി,റഫീഖ് സഅദി ദേലംപാടി, കന്തല്‍ സൂഫിമദനി,അബ്ദുല്‍ റഹ്മാന്‍, ഫാ ജോസ്, ഫാ. പൗള്‍ ഡിസൂസ, ഫാ.റോഷന്‍ പീറ്റര്‍, രാമകൃഷ്ണറൈ, വിനോദ് പെര്‍ള, രാജ് മൊഹന്‍, സിദ്ധീഖ് വളമുകര്‍, മുഹമമദലി പെര്‍ള, ജഗനാതഷെട്ടി പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പൗരത്വ ബില്ല്: ലോങ്ങ് മാര്‍ച്ച് നടത്തി

ബദിയടുക്ക: (www.kasargodvartha.com 04.01.2020) പൗരത്വ ബില്ലിനെതിരെ സിപിഎം ചെടേക്കാല്‍ ബ്രാഞ്ചിന്റെ നേത്രത്വത്തില്‍ പ്രതിഷേധ ലോങ്ങ് മാര്‍ച്ച് നടത്തി. വെള്ളിയാഴ്ച്ച വൈകീട്ട് ചെര്‍ളടുക്കയില്‍ നിന്നും പ്രകടനം തുടങ്ങി ചെടേക്കാലില്‍ അവസാനിച്ചു. രാജ്യത്തിന്റെ മണ്ണില്‍ പിറന്ന് വീണ മനുഷ്യരെ വിഭജിച്ച് ഇല്ലാതാക്കാന്‍ നോക്കുന്ന കേന്ദ്ര സര്‍ക്കാരന്റെ നടപടിക്കുള്ള താക്കീതായി മാറി.

ലോകത്തിന് മാതൃകയായ ഇന്ത്യയേ കീറി മുറിക്കാന്‍ അനുവധിക്കില്ലെന്ന പ്രതിഷേധമാണ് രാജ്യത്ത് കണ്ട് കൊണ്ടിരിക്കുന്നതെന്നും ഇത് ഭരണകൂടത്തിന് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും പ്രതിഷേധ കൂട്ടായിമയില്‍ പ്രവര്‍ത്തകര്‍ ആവിശ്യപ്പെട്ടു.


Keywords: News, Kerala, CAA: Protests are burning

Post a Comment