ഉദുമ: (www.my.kasargodvartha.com 09.01.2020) പൗരത്വ വിവേചന നിയമം റദ്ദ് ചെയ്യണമെന്നാവശ്വപ്പെട്ട് കൊണ്ട് ഉദുമ പടിഞ്ഞാര്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നൂമ്പില്‍ കടലോരത്ത് പൗരത്വ പ്രതിഷേധ വലയം തീര്‍ത്തു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേര്‍ അണിനിരന്നു. പ്രതിഷേധ സംഗമം സ്വാതന്ത്ര സമര സേനാനി ഗോപാലന്‍ മാസ്റ്ററുടെ മകന്‍ എച്ച് കറുവന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര സമര ചരിത്രത്തില്‍ നികുതി ബഹിഷ്‌ക്കരണമുള്‍പ്പെടെ പ്രക്ഷോഭങ്ങള്‍ക്ക് ഒത്തൊരുമയോടെ നേതൃത്വം നല്‍കിയ പൗര പ്രമുഖരുടെ നാടാണ് ഉദുമയെന്നും പൗരന്മാര്‍ക്കിടയില്‍ വിവേചനം തീര്‍ക്കുന്ന നിയമങ്ങളെ ചെറുത്ത് തോല്‍പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശംസുദ്ധീന്‍ ഓര്‍ബിറ്റ് അധ്യക്ഷത വഹിച്ചു. പ്രെഫ. എം എ റഹ് മാന്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍മാരായ കെ വി അപ്പു, സൈനബ അബൂബക്കര്‍, കെ കെ മുഹമ്മദ് ഷാഫി, കെ എം ശാഫി മാസ്റ്റര്‍, ടി കെ ശാഫി, പാറയില്‍ അബൂബക്കര്‍, ഫൈസല്‍ മാസ്റ്റര്‍, ഉമ്മാലി കോട്ടക്കുന്ന്, സഫിയ സമീര്‍ എന്നിവര്‍ സംസാരിച്ചു.
പി കെ അബ്ദുല്ല സ്വാഗതവും ഹാഷിം പടിഞ്ഞാര്‍ നന്ദിയും പറഞ്ഞു. കെ എം നജീബ്, ഹാരിസ് പൈക്ക, അഷ്‌റഫ് പി കെ, സാഹിദ് കെ എം, നസീര്‍ കോട്ടക്കുന്ന്, ശെരീഫ് പടിഞ്ഞാര്‍, ബഷീര്‍ തെരുവത്ത്, അഷ്‌റഫ് ടി കെ, മുജീബ് കണ്ണിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kerala, Kasaragod, News,, Uduma Protest, Meet, CAA, CAA Protest meet held