Join Whatsapp Group. Join now!

ആസ്പയര്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ ലോഗോ പ്രകാശനം ചെയ്തു

സെവന്‍സ് ഫുട്‌ബോള്‍ ചരിത്രത്തില്‍ മികച്ച വര്‍ണ വിസ്മയ കാഴ്ചകളുമായി സെവന്‍സ് രംഗത്തെ മികച്ച 16 ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് ആസ്പയര്‍ Kerala, News, Aspire champions trophy logo released
കാഞ്ഞങ്ങാട്: (my.kasargodvartha.com 07.01.2020) സെവന്‍സ് ഫുട്‌ബോള്‍ ചരിത്രത്തില്‍ മികച്ച വര്‍ണ വിസ്മയ കാഴ്ചകളുമായി സെവന്‍സ് രംഗത്തെ മികച്ച 16 ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് ആസ്പയര്‍ സിറ്റി പടന്നക്കാട് ആദിഥ്യമരുളുന്ന 5,50,000 രൂപ പ്രൈസ് മണിക്കും ആസ്പയര്‍ ചാമ്പ്യന്‍സ് ട്രോഫിക്കും വേണ്ടിയുള്ള എം എഫ് എ അംഗീകൃത ഒന്നാമത് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ മാമാങ്കം ഫെബ്രുവരി 21 മുതല്‍ ഐങ്ങോത് സംസ്ഥാന സ്‌കൂള്‍ കലോത്സവ ഗ്രൗണ്ടില്‍ വെച്ച് നടക്കും.

ആസ്പയര്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ ലോഗോ പ്രകാശനം അരയാല്‍ ടൂര്‍ണമെന്റ് ഫൈനലില്‍ വെച്ച് മത സാമൂഹിക പ്രവര്‍ത്തകന്‍  അബൂബക്കര്‍ കുറ്റിക്കോലും, എം എഫ് എ പ്രസിഡന്റ് സഈദ് ജി എസ്, ആസ്പയര്‍ സിറ്റി ക്ലബ് പ്രസിഡണ്ട് സത്യന്‍ പടന്നക്കാടും, സെക്രട്ടറി റസാഖ് തൈലക്കണ്ടിയും മറ്റ് ക്ലബ് ഭാരവാഹികളും ചേര്‍ന്ന് നിര്‍വ്വഹിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Aspire champions trophy logo released
  < !- START disable copy paste -->   

Post a Comment