ബെളിഞ്ച: (my.kasargodvartha.com 05.12.2019) വിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങളില്‍ നടത്തിവരുന്ന 'പ്രതിഭകള്‍ക്കൊപ്പം' പരിപാടിയോടനുബന്ധിച്ച് ബെളിഞ്ച എ എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും എന്‍ കെ എം ബെളിഞ്ചയുമായി സംവദിച്ചു. എന്‍ കെ എം ബെളിഞ്ചയുടെ നേതൃത്വത്തില്‍ ബെളിഞ്ച സ്‌കൂളില്‍ പുറത്തിറക്കിയിരുന്ന മധുരം എന്ന കൈയെഴുത്ത് പത്രത്തിന്റെ വിശേഷങ്ങളറിയാനാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്.
ബെളിഞ്ച എ എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയിരുന്ന 'മധുരം' എന്ന ആഴ്ച പത്രത്തിന്റെ അണിയറ പ്രവര്‍ത്തനത്തില്‍നിന്നും നേടിയെടുത്ത പത്രപ്രവര്‍ത്തന പരിചയമാണ് എഴുത്ത് രംഗത്തേക്ക് എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂളില്‍നിന്നും ലഭിച്ച അനുഭവങ്ങളും അറിവുകളും അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു.
രചന നിര്‍വഹിച്ച പുസ്തകം അദ്ദേഹം സ്‌കൂള്‍ ലൈബ്രറിക്ക് കൈമാറി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സൂര്യന്‍ മാസ്റ്റര്‍ എന്‍ കെ എം ബെളിഞ്ചക്ക് ബൊക്കെ നല്‍കി ഷാള്‍ അണിയിച്ച് ആദരിച്ചു. സ്‌കൂള്‍ അധ്യാപകരായ രവീന്ദ്രന്‍ നീര്‍ച്ചാല്‍, ജൈഷന്‍ കരിവേടകം, കുട്ടന്‍ നീലേശ്വരം, ഖലീല്‍ ബെളിഞ്ച, നാരായണി ടീച്ചര്‍ നീലേശ്വരം തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Belinja, The teachers and students of Belinja ALP school made an Interaction with NKM Belinja