Join Whatsapp Group. Join now!

എസ്‌വൈഎസ് ഖത്തര്‍-കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍

എസ്‌വൈഎസ് ഖത്തര്‍-കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി സയ്യിദ് Gulf, News, Qatar, SYS Qatar-Kasaragod District commitee office bearers
ദോഹ: (my.kasargodvartha.com 30.12.2019) എസ്‌വൈഎസ് ഖത്തര്‍-കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി സയ്യിദ് സിദ്ദീഖ് സഖാഫി അല്‍ഹാദി മാണിമൂല, ജനറല്‍ സെക്രട്ടറിയായി അബ്ദുന്നാസിര്‍ മിസ്ബാഹി ആദൂര്‍, ഫിനാന്‍സ് സെക്രട്ടറിയായി ഡി എം മുഹമ്മദ് എന്നിവരെ തെരഞ്ഞെടുത്തു.

അബ്ദുല്ല ദേളി (സംഘടനാ കാര്യ പ്രസി.), അബ്ദുസ്സത്താര്‍ ഹാജി ചെമ്പിരിക്ക (സെക്രട്ടറി), അബ്ദുറസാഖ് മുട്ടം (വെല്‍ഫെയര്‍ പ്രസി.), സാലിം നാലപ്പാട് (സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍. 23 അംഗ പ്രവര്‍ത്തക സമിതിയെയും തെരഞ്ഞെടുത്തു.

സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി നിയമങ്ങളെ ഇന്ത്യന്‍ ഭരണഘടനയെയും ദേശീയ പൈതൃകത്തെയും മുറുകെ പിടിക്കുന്ന ഇന്ത്യയിലെ ഒരു ഭരണ സാരഥിക്കും അനുകൂലിക്കുവാനോ നടപ്പിലാക്കുവാനോ കഴിയില്ലെന്നും അത്തരം നിയമങ്ങളെ എതിര്‍ത്തു തോല്‍പിക്കാന്‍ ജനപ്രതിനിധികളും മതേതര വിശ്വാസികളും മുന്നോട്ടു വരണമെന്നും യോഗം ആവശ്യപ്പെട്ടു.

ജനറല്‍ ബോഡി യോഗം അഹ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് സിദ്ദീഖ് സഖാഫി അല്‍ ഹാദി അധ്യക്ഷത വഹിച്ചു. വാര്‍ഷിക റിപ്പോര്‍ട്ട് അബ്ദുല്ല ദേളിയും വരവ് ചെലവ് കണക്ക് അബ്ദുറസാഖ് മുട്ടവും അവതരിപ്പിച്ചു. റിട്ടേണിംഗ് ഓഫീസര്‍ ഉമ്മര്‍ കുണ്ടുതോട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ വി മുഹമ്മദ് മുസ്ലിയാര്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കെ ബി അബ്ദുല്ല ഹാജി, പാടി അബ്ദുല്ല ഹാജി, ഹാജി നൂര്‍ മുഹമ്മദ് ഉദുമ എന്നിവര്‍ സംസാരിച്ചു. അബ്ദുറസാഖ് മുട്ടം സ്വാഗതവും അബ്ദുന്നാസിര്‍ മിസ്ബാഹി ആദൂര്‍ നന്ദിയും പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Gulf, News, Qatar, SYS Qatar-Kasaragod District commitee office bearers

Post a Comment