Join Whatsapp Group. Join now!

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉപ്പളയില്‍ സ്വരാജ് രക്ഷാ മാര്‍ച്ച്

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉപ്പളയില്‍ സ്വരാജ് രക്ഷാ മാര്‍ച്ച് നടത്തി. വിവിധ ക്ലബുകളുടെയും Kerala, News, Uppala, Club, Swaraj Raksha March was held at Uppala
ഉപ്പള: (my.kasargodvartha.com 28.12.2019) പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉപ്പളയില്‍ സ്വരാജ് രക്ഷാ മാര്‍ച്ച് നടത്തി. വിവിധ ക്ലബുകളുടെയും രാഷ്ട്രീയ, ജാതി, മത ഭേദമന്യേ നടന്ന പ്രതിഷേധത്തില്‍ പതിനായിരങ്ങള്‍ അണിനിരന്നു.

കൈക്കമ്പയില്‍നിന്നും ആരംഭിച്ച മാര്‍ച്ചില്‍ ഉപ്പളയിലെയും പരിസര പ്രദേശങ്ങളിലെയും 61 ക്ലബ്ബ് അംഗങ്ങളും സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-മനുഷ്യാവകാശ രംഗത്തെ പ്രമുഖരും പങ്കെടുത്തു.

കേന്ദ്രസര്‍ക്കാരിനുള്ള താക്കീതുമായാണ് പ്രകടനം നീങ്ങിയത്. ദേശീയപതാക കയ്യിലേന്തിയും ആസാദി മുദ്രാവാക്യം മുഴക്കിയും നീങ്ങിയ പ്രകടനം ഉപ്പള ബസ്സ്റ്റാന്‍ഡിനു സമീപത്ത് അവസാനിച്ചു. ദേശീയഗാനത്തോടെയാണ് പരിപാടിക്ക് സമാപനം കുറിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Uppala, Club,  Swaraj Raksha March was held at Uppala

Post a Comment