Join Whatsapp Group. Join now!

ക്ഷാമബത്ത കുടിശ്ശിക ഉടന്‍ അനുവദിക്കണമെന്ന് എസ്ഇയു

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കേണ്ട എട്ട് ശതമാനം കുടിശ്ശിക ക്ഷാമബത്ത Kerala, News, Kanhangad, Muslim league, SEU demanded immediate granting of DA arrear
കാഞ്ഞങ്ങാട്: (my.kasargodvartha.com 12.12.2019) സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കേണ്ട എട്ട് ശതമാനം കുടിശ്ശിക ക്ഷാമബത്ത ഉടന്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ ഹോസ്ദുര്‍ഗ് താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.

ജീവനക്കാര്‍ക്ക് മുന്‍ സര്‍ക്കാര്‍ കൃത്യമായി അനുവദിച്ചിരുന്ന ക്ഷാമബത്ത രൂക്ഷമായ വിലക്കയറ്റം കാരണം കുടുംബ ബജറ്റ് താളംതെറ്റുന്ന അവസരത്തില്‍പോലും നിഷേധിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. പരിമിതമായ മാസവരുമാനത്തെ ആശ്രയിച്ചു ജീവിക്കേണ്ടിവരുന്ന ജീവനക്കാര്‍ക്ക് കൃത്യമായ ക്ഷാമബത്തപോലും ലഭിക്കാത്തത് പ്രയാസം സൃഷ്ടിക്കുന്നതായി സമ്മേളനം അഭിപ്രായപ്പെട്ടു.

കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് എം പി ജാഫര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് സാദിഖ് എം അധ്യക്ഷത വഹിച്ചു. എസ്ഇയു സംസ്ഥാന വൈസ് പ്രസിഡന്റ് നാസര്‍ നങ്ങാരത്ത് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ശാക്കിര്‍ എന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സൈഫുദ്ദീന്‍ മാടക്കാല്‍ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഒ എം ഷഫീഖ്, എസ്ടിയു നേതാവ് ജാഫര്‍ മൂവാരിക്കുണ്ട്, ജില്ലാ പ്രസിഡന്റ് ടി എ സലീം, സെക്രട്ടറി അബ്ദുര്‍ റഹ്മാന്‍ എ, ട്രഷറര്‍ സിയാദ് പി, സിദ്ദീഖ് എ ജി, റിയാസ് പി എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി കെ അന്‍വര്‍ റിട്ടേണിംഗ് ഓഫീസറായിരുന്നു.

ഭാരവാഹികള്‍: സാദിഖ് എം (പ്രസിഡന്റ്), സിദ്ദീഖ് എ ജി, ബഷീര്‍ ഫാര്‍മസി, മുരളീധരന്‍ തച്ചങ്ങാട് (വൈസ് പ്രസിഡന്റ്), മുഹമ്മദ് ശാക്കിര്‍ നങ്ങാരത്ത് (ജനറല്‍ സെക്രട്ടറി), ഇഖ്ബാല്‍ ടി കെ, ഹനീഫ, റിയാസ് പി (ജോ. സെക്രട്ടറി), സൈഫുദ്ദീന്‍ മാടക്കല്‍ (ട്രഷ.).


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kanhangad, Muslim league, SEU demanded immediate granting of DA arrear

Post a Comment