Join Whatsapp Group. Join now!

സഅദിയ്യ സമന്വയ വിദ്യാഭ്യാസത്തിന്റെ ആശാകേന്ദ്രം -കണ്ണവം തങ്ങള്‍

ഉത്തരേന്ത്യയിലെ അത്യുന്നത വിദ്യാഭ്യാസ സ്ഥാപനമായ ജാമിഅ സഅദിയ്യ അറബിയ്യ നവോത്ഥാന Gulf, News, Saudi, Jamia Sa-adiya, Arabiya, Sa-adiya conducted its Golden Jubilee campaign
അല്‍-ഹസ്സ: (my.kasargodvartha.com 09.12.2019) ഉത്തരേന്ത്യയിലെ അത്യുന്നത വിദ്യാഭ്യാസ സ്ഥാപനമായ ജാമിഅ സഅദിയ്യ അറബിയ്യ നവോത്ഥാന കേരളത്തിന്റെ സമന്വയ വിദ്യാഭ്യാസത്തിന്റെ ആശാകേന്ദ്രമാണെന്ന് സഅദിയ്യ കേന്ദ്ര കമ്മിറ്റി സെക്രട്ടറി സയ്യിദ് സൈനുല്‍ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം അഭിപ്രായപ്പെട്ടു. സഅദിയ്യ അല്‍-ഹസ്സ കമ്മിറ്റിയും ഐ സി എഫ് സെന്‍ട്രല്‍ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി പ്രചാരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍ റഹ്മാന്‍ അല്‍ ബുഖാരിയുടെ ആത്മീയ നേതൃത്വവും നൂറുല്‍ ഉലമ എം എ അബ്ദുല്‍ഖാദര്‍ മുസ്ലിയാരുടെ ദീര്‍ഘവീക്ഷണവുമാണ് സഅദിയ്യയുടെ കഴിഞ്ഞകാല മുന്നേറ്റത്തിന്റെ വിജയ രഹസ്യമെന്നും തങ്ങള്‍ അനുസ്മരിച്ചു.

അല്‍-ഹസ്സ ഐ സി എഫ് പ്രസിഡന്റ് അലി നിസാമിയുടെ അധ്യക്ഷതയില്‍ അബ്ദുല്ല സഖാഫി വിളത്തുര്‍ ഉദ്ഘാടനം ചെയ്തു. സഅദിയ്യ മുദരിസ് റഫീഖ് സഅദി ദേലംപാടി മുഖ്യപ്രഭാഷണം നടത്തി. ഷറഫുദ്ദീന്‍ സഅദി, സിയാദ് കൂരാരി (ആര്‍ എസ് സി), യൂസുഫ് സഅദി അയ്യങ്കേരി, ലത്തീഫ് പള്ളത്തടുക്ക തുടങ്ങിയവര്‍ സംസാരിച്ചു. ഷാഫി കുദിര്‍ സ്വാഗതവും ആരിഫ് അറഫ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Gulf, News, Saudi, Jamia Sa-adiya, Arabiya, Sa-adiya conducted its Golden Jubilee campaign

Post a Comment