പളളിക്കര: (www.kvartha.com 24.12.2019) കാസര്‍ഗോഡ് ഹോര്‍ട്ടി അഗ്രിക്കള്‍ചര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പുഷ്പ- ഫല- സസ്യ പ്രദര്‍ശനത്തിന്റെ പ്രചാരണാര്‍ത്ഥം പ്രചരണ കമ്മിറ്റി പള്ളിക്കര ബീച്ച് പാര്‍ക്കില്‍ പോസ്റ്റര്‍ രചന നടത്തി. പ്രമുഖ കലാകാരന്മാര് നിരവധി പോസ്റ്ററുകളാണ് സായംസന്ധ്യയില്‍ അസ്തമയ സൂര്യനെ സാക്ഷിയാക്കി പഞ്ചവര്‍ണ്ണങ്ങള്‍ കൊണ്ട് വരച്ചത്. ഓരോ പോസ്റ്ററും വ്യത്യസ്ഥത കൊണ്ട് ശ്രദ്ധേയമാണ്. ബേക്കല്‍ ഫെസ്റ്റിന്റെ ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുന്ന ചിത്രങ്ങളാണ് കലാകാരന്മാര് പകര്‍ത്തിയത്.
പബ്ലിസിറ്റി ചെയര്മാന് സുകുമാരന്‍ പൂച്ചക്കാട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.ഗൗരി ഉദ്ഘാടനം ചെയ്തു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഇന്ദിര മുഖ്യാതിഥിയായി പബ്ലിസിറ്റി കണ്‍വീനര്‍ അജയന് പനയാല്‍, പഞ്ചായത്ത് മെമ്പര്‍മാരായ എം.ജി ആയിഷ, കെ.ടി. ആയിഷ, കൃഷി ഓഫീസര്‍ കെ.വേണുഗോപാലന്‍, മൂസ പാലക്കുന്ന്, ഷൗക്കത്ത് പൂച്ചക്കാട്, ഖയ്യും പൂച്ചക്കാട്, എന്നിവര്‍ സംസാരിച്ചു.
ചിത്രക്കാരന്മാരായ ഇ.വി.അശോകന്, സുകുമാരന്‍ പൂച്ചക്കാട്, സുകുപള്ളം, ജയരാജന് തപസ്യ, ഗോപാലന് കെ.വി. അക്ഷയ് പ്രസാദ് ,ആയിഷ എന്നിവര്‍ പോസ്റ്റര്‍ രചന ക്യാമ്പില്‍ പങ്കെടുത്തു. ഡിസംബര്‍ 24 മുതല്‍ ജനുവരി 1 വരെയാണ് പ്രദര്‍ശനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Kerala: News, Kerala, Poster drawing Programme in pallikkara