കാസര്‍കോട് അന്താരാഷ്ട്ര ചലച്ചിത്രോത്സവം
കാസര്‍കോട്: (my.kasargodvartha.com 30.12.2019) കാസര്‍കോടിനൊരിടം കൂട്ടായ്മയുടെ രണ്ടാമത് കാസര്‍കോട് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഫ്രെയിംസ്-19 കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍. ചൊവ്വാഴ്ച ഷോര്‍ട്ട് മൂവി മത്സരത്തില്‍നിന്നുള്ള മികച്ച 10 ചിത്രങ്ങളുടെ പ്രദര്‍ശനം. തുടര്‍ന്ന് അവാര്‍ഡ് വിതരണം.
ബേക്കല്‍ കോട്ട പുഷ്പമേള
ബേക്കല്‍ കോട്ടയില്‍ നടക്കുന്ന പുഷ്പമേളയോടനുബന്ധിച്ച് ഉച്ചക്ക് രണ്ട് മണി മുതല്‍ നാല് മണി വരെ പാചക മത്സരം. നാല് മണി മുതല്‍ അഞ്ച് മണി വരെ കര്‍ഷകതിലകം ഖദീജ നയിക്കുന്ന മൂല്യവര്‍ധിത ഉല്‍പന്നങ്ങളെക്കുറിച്ചുള്ള സെമിനാര്‍. തുടര്‍ന്ന് കോമഡി നൈറ്റും ഗാനമേളയും.
കാനത്തൂര്‍ നാല്‍വര്‍ ദൈവസ്ഥാന കളിയാട്ട മഹോത്സവം
കാനത്തൂര്‍ നാല്‍വര്‍ ദൈവസ്ഥാന കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിക്ക് ഇരിയണ്ണി തപസ്യ സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിക്കുന്ന അരങ്ങേറ്റവും നൃത്തസന്ധ്യയും.
'ഒപ്പരം' പുതുവര്‍ഷാഘോഷം
കാസര്‍കോട്: കാസര്‍കോട് തിയേറ്ററിക്സ് സൊസൈറ്റി ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'ഒപ്പരം' പുതുവര്‍ഷാഘോഷം ചൊവ്വാഴ്ച വൈകീട്ട് ആറ് മണി മുതല്‍ വിവിധ കലാപരിപാടികളോടെ പുലിക്കുന്നിലെ സന്ധ്യാരാഗം ഓപണ്‍ ഓഡിറ്റോറിയത്തില്‍. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം സമ്മേളനം
മുസ്ലിം യൂത്ത് ഉദുമ നിയോജക സമ്മേളനം ചൊവ്വാഴ്ച പള്ളിക്കരയില്‍ നടക്കും. മൂന്ന് മണിക്ക് പൂച്ചക്കാടുനിന്ന് വൈറ്റ്ഗാര്‍ഡ് പരേഡും പൗരാവകാശ റാലിയും ആരംഭിക്കും. പൊതുസമ്മേളനം മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ വി കെ ഫൈസല്‍ ബാബു ഉദ്ഘാടനം ചെയ്യും.
ജീവനി പദ്ധതി ബോധവത്കരണ സദസ്സ്
ജീവനി പദ്ധതിയുടെ ഭാഗമായി പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തമാകുന്നതിനായി ബോധവത്കരണ സദസ്സ് ചൊവ്വാഴ്ച രാവിലെ 10ന് കാസര്‍കോട് കൃഷിഭവനില്‍ സംഘടിപ്പിക്കും.
പൗരാവകാശ സംരക്ഷണ റാലി
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്‌ലിം കോഓഡിനേഷന്‍ കമ്മിറ്റി ചൊവ്വാഴ്ച തൃക്കരിപ്പൂരില്‍ പൗരാവകാശ സംരക്ഷണ റാലി നടത്തും.
റെഡ് വേള്‍ഡ് ലൈബ്രറി ഉദ്ഘാടനം
പാലക്കുന്ന് കൊപ്പല്‍ റെഡ് വേള്‍ഡ് ലൈബ്രറിക്ക് സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ അഫിലിയേഷന്‍ പ്രഖ്യാപനവും ഉദ്ഘാടനവും ചൊവ്വാഴ്ച നടക്കും. വൈകീട്ട് ആറുമണിക്ക് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് വാസു ചോറോട് ഉദ്ഘാടനം ചെയ്യും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Udma, Trikaripur, Kanathur, Nattuvedi-Nattuvarthamanam 31-12-2019