ബീച്ച് ഗെയിംസ് കാസര്‍കോട് മേഖലാ മത്സരം
കാസര്‍കോട്: (my.kasargodvatha.com 11.12.2019) കേരള ബീച്ച് ഗെയിംസിന്റെ കാസര്‍കോട് മേഖലാ മത്സരങ്ങള്‍ 12 മുതല്‍ 14 വരെ കാസര്‍കോട് കസബ കടപ്പുറത്തെ കുറുംബ ഭഗവതി ക്ഷേത്ര ഗ്രൗണ്ടില്‍ നടക്കും. 12ന് രാവിലെ ഒമ്പതുമണിക്ക് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. 14ന് വൈകീട്ട് അഞ്ചുമണിക്ക് സമാപന സമ്മേളനം കലക്ടര്‍ ഡോ. ഡി സജിത്ബാബു ഉദ്ഘാടനം ചെയ്യും.
യുഡിഎഫ് കലക്ടറേറ്റ് ധര്‍ണ
രാജ്യത്തെ വിഭജിക്കാനുള്ള പൗരത്വ ബില്ലിനെതിരെയും വിലക്കയറ്റമുള്‍പ്പെടെയുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരായും യു ഡി എഫ് സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോട് കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തും.
മടിക്കൈ കമ്മാരന്‍ അനുസ്മരണം
ബിജെപി നേതാവും ദേശീയ കൗണ്‍സില്‍ അംഗവുമായിരുന്ന മടിക്കൈ കമ്മാരന്റെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടപ്പാറയില്‍ അനുസ്മരണ പൊതുയോഗം സംഘടിപ്പിക്കും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും
വീടിന്റെ താക്കോല്‍ദാനം വ്യാഴാഴ്ച
കല്ലൂരാവിയിലെ സജിത്ത്, അജിത്ത് എന്നിവര്‍ക്ക് കല്ലൂരാവി സംഘകുടുംബം സന്നദ്ധ സേവാ സംഘടന നിര്‍മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം വ്യാഴാഴ്ച മൂന്നുമണിക്ക് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ നിര്‍വഹിക്കും
സംസ്‌കാര സാഹിതി സാംസ്‌കാരിക സായാഹ്‌നം
സാംസ്‌കാരിക ഫാസിസത്തിനെതിരെ പ്രതിരോധത്തിന്റെ വര്‍ത്തമാനവുമായി സംസ്‌കാര സാഹിതി ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ വ്യാഴാഴ്ച തൃക്കരിപ്പൂരില്‍ സാംസ്‌കാരിക സദസ്സ് നടത്തും. വൈകീട്ട് നാലിന് സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യും
കലോത്സവ പ്രതിഭകള്‍ക്ക് സ്വീകരണം
സംസ്ഥാന-ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മികവ് പുലര്‍ത്തിയവരെ മൊഗ്രാല്‍പുത്തൂര്‍ മേഖലയിലെ വിവിധ യുവജന ക്ലബുകളുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ആദരിക്കും. മൂന്നുമണിക്ക് ഘോഷയാത്രയും നാലുമണിക്ക് മൊഗ്രാല്‍പുത്തൂര്‍ ടൗണില്‍ സ്വീകരണവും നല്‍കും. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വിവിധ പരിപാടികള്‍. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ സംബന്ധിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Nattuvedi, Beach games, reception, collectorte dharna, Nattuvedi-Nattuvarthmanam 12-12-2019