Join Whatsapp Group. Join now!

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 24-12-2019

പുരോഗമന കലാ സാഹിത്യസംഘം കാറഡുക്ക കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗ്രാമീണ നാടകോത്സവം. Kerala, News, Nattuvedi, Kerala Beach games, Nattuvedi-Nattuvarthamanam 24-12-2019
ഗ്രാമീണ നാടകോത്സവം

കാസര്‍കോട്: (my.kasargodvartha.com 23.12.2019) പുരോഗമന കലാ സാഹിത്യസംഘം കാറഡുക്ക കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗ്രാമീണ നാടകോത്സവം. സാംസ്‌കാരിക സായാഹ്നം: പ്രമോദ് പയ്യന്നൂര്‍. നാടകം: കെപിഎസിയുടെ 'മുടിയനായ പുത്രന്‍'. വൈകീട്ട് ഏഴുമണിക്ക് അഡൂരില്‍.

സംസ്ഥാന പ്രൊഫഷനല്‍ നാടക മത്സരം

സൗഹൃദ വായനശാല ഗ്രന്ഥാലയം ബേവൂരിയുടെ 15ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 21ാമത് കെ ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷനല്‍ നാടക മത്സരം. ബേവൂരി സൗഹൃദ ഓപണ്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് ഏഴുമണിക്ക്. നാടകം: തിരുവനന്തപുരം വേദവ്യാസ കമ്യൂണിക്കേഷന്‍സിന്റെ 'മറിമായം'.

കേരള ബീച്ച് ഗെയിംസ് ജില്ലാതല മത്സരങ്ങള്‍

കായിക യുവജന ക്ഷേമ വകുപ്പും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ബീച്ച് ഗെയിംസ് ജില്ലാതല മത്സരങ്ങള്‍ ഡിസംബര്‍ 24, 25 തീയതികളില്‍ പള്ളിക്കര ബേക്കല്‍ ബീച്ചില്‍ നടക്കും. 24നന് നാലുമണി മുതല്‍ പുരുഷ-വനിതാ ഫുട്ബോള്‍, കമ്പവലി മത്സരങ്ങള്‍, അഞ്ചുമണിക്ക് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആറുമണി മുതല്‍ തിരുവാതിര, ഒപ്പന, മാര്‍ഗംകളി, വനിതാ പൂരക്കളി എന്നിവ അരങ്ങേറും.

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി ആഘോഷം

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി രാവിലെ 10 മണിക്ക് സഅദിയ്യ ഫാമിലി കോണ്‍ക്ലേവ് ടൂറിസം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുര്‍ റഹ്മാന്‍ ദാരിമി വിഷയാവതരണം നടത്തും. 11.30ന് സ്‌നേഹ സംഗമം കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. എം എ ജഅ്ഫര്‍ സ്വാദിഖ് സഅദി പ്രഭാഷണം നടത്തും. വൈകീട്ട് 6.30ന് നസ്വീഹ സില്‍സില സയ്യിദ് കെ എസ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. റഫീഖ് സഅദി ദേലംപാടി  പ്രഭാഷണം നടത്തും.

മധൂര്‍ പഞ്ചായത്ത് പൗരത്വ സംരക്ഷണ സമിതിയുടെ ബഹുജന പ്രതിഷേധ റാലി ഉളിയത്തടുക്കയില്‍ വൈകുന്നേരം 4.30 ന്

പൗരത്വ ഭേദഗതി ആക്ടിനെതിരെ മധൂര്‍ പഞ്ചായത്ത് പൗരത്വ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ബഹുജന പ്രതിഷേധ റാലി സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച വൈകുന്നേരം 4:30 ന് ഉളിയത്തടുക്ക ഐഎഎസ് ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന റാലി എസ്പിനഗര്‍ വഴി സണ്‍ഫ്‌ളവര്‍ ജംഗ്ഷനില്‍ സമാപിക്കും. പ്രതിഷേധ റാലി വന്‍ വിജയമാക്കാനുള്ള എല്ലാ പ്രചരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായതായി പൗരത്വ സംരക്ഷണ സമിതി ഭാരവാഹികളായ ഇസ്മാഈല്‍ കെഎസ്, അസ്ലം പട്‌ല, സഅദ് ഹാജി എന്നിവര്‍ അറിയിച്ചു. റാലിയില്‍ വിവിധ രാഷ്ട്രിയ നേതാക്കള്‍, സാംസ്‌ക്കാരിക പ്രതിനിധികള്‍, മധൂര്‍ പഞ്ചായത്തിലെ അറുപതോളം മഹല്ല് നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Nattuvedi, Kerala Beach games, Nattuvedi-Nattuvarthamanam 24-12-2019

Post a Comment