Join Whatsapp Group. Join now!

നാട്ടുവേദി- നാട്ടുവര്‍ത്തമാനം 14-12-2019

സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള അല്‍ബിര്‍ ഇസ്‌ലാമിക് പ്രീ Kerala, News, Nattuvedi, Kasaragod, Nattuvedi-Nattuvarthamanam 14-12-2019
കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജ് ഇഴയല്‍ സമരം

കാസര്‍കോട് (my.kasargodvartha.com 13.12.2019): തറക്കല്ലിട്ട് ആറുവര്‍ഷം പിന്നിട്ടിട്ടും കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജിന്റെ പണി പൂര്‍ത്തീകരിക്കാതെ വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളജ് പരിസരത്ത് ശനിയാഴ്ച രാവിലെ 10 മണിക്ക് ഇഴയല്‍ സമരം നടത്തും.

അല്‍ബിര്‍റ്‌ കാസര്‍കോട് ജില്ലാ ഫെസ്റ്റ് സ്വാഗതസംഘം യോഗം


സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള അല്‍ബിര്‍റ്‌ ഇസ്‌ലാമിക് പ്രീ സ്‌കൂളിന്റെ കാസര്‍കോട് ജില്ലാ അല്‍ബിര്‍ കിഡ്‌സ് ഫെസ്റ്റിന്റെ സ്വാഗതസംഘം യോഗം ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് എതിര്‍ത്തോട് ബദ്‌റുല്‍ഹുദാ മദ്രസയില്‍ ചേരും.

കേരള ജേണലിസ്റ്റ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം

കേരള ജേണലിസ്റ്റ്‌സ് യൂണിയന്‍ (കെജെയു) ജില്ലാ സമ്മേളനം ശനിയാഴ്ച കാസര്‍കോട് നഗരസഭാ വനിതാ ഹാളില്‍ നടക്കും. രാവിലെ ഒമ്പതുമണിക്ക് ജില്ലാ പ്രസിഡന്റ് ടി പി രാഘവന്‍ പതാക ഉയര്‍ത്തും. പ്രതിനിധി സമ്മേളനം ഇന്ത്യന്‍ ജേണലിസ്റ്റ്‌സ് യൂണിയന്‍ (ഐജെയു) ദേശീയ സെക്രട്ടറി ജനറല്‍ ജി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്യും. 11 മണിക്ക് പൊതുസമ്മേളനം എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.

ബേഡഡുക്ക റേഞ്ച് മദ്രസ കലോത്സവം

ബേഡഡുക്ക റേഞ്ച് മദ്രസ കലോത്സവം ശനിയാഴ്ച കുറ്റിക്കോല്‍ നൂറുല്‍ ഇസ്‌ലാം സുന്നി മദ്രസയില്‍ നടക്കും. രാവിലെ 10 മണിക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

ജപമാല തീര്‍ഥാടനവും കണ്‍വെന്‍ഷനും
മരിയന്‍ ജപമാല തീര്‍ഥാടന കേന്ദ്രമായ ചട്ടമല സെന്റ് മേരീസ് ദേവാലയത്തില്‍ ക്രിസ്മസിന്റെ ഒരുക്കമായ ജപമാല തീര്‍ഥാടനവും ബൈബിള്‍ കണ്‍വെന്‍ഷനും ശനിയാഴ്ച നടക്കും. ബ്രദര്‍ തോമസ് കുമളി നേതൃത്വം നല്‍കും. രാവിലെ 11 മണിക്ക് ചട്ടമലയിലേക്ക് ജപമാല തീര്‍ഥാടനം ആരംഭിക്കും

സ്വലാത്ത് ദുആ മജ്‌ലിസ്

ആലംപാടി എര്‍മാളം വാദിസ്വലാത്ത് മജ്‌ലിസിന്റെ നേതൃത്വത്തില്‍ സ്വലാത്ത് ദുആ മജ്‌ലിസ് ശനിയാഴ്ച രണ്ടുമണിക്ക് നടക്കും. എര്‍മാളം അബൂബക്കര്‍ ഖാദിരി നേതൃത്വം നല്‍കും.

സംഗം ക്ലബ് ഫുട്‌ബോള്‍ മൈതാനം ഉദ്ഘാടനം

അടുക്കത്ത്പറമ്പ് സംഗം ആര്‍ട്‌സ് ക്ലബിന് നാട്ടുകൂട്ടായ്മയുടെ ശ്രമഫലമായി നിര്‍മിച്ച ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് നാലുമണിക്ക് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിക്കും.

മേഘമല്‍ഹാര്‍ ഫുഡ് ആന്‍ഡ് കള്‍ചറല്‍ ഫെസ്റ്റ്

നുള്ളിപ്പാടി ഹുബാഷിക സ്റ്റേഡിയത്തില്‍ മേഘമല്‍ഹാര്‍ ഫുഡ് ആന്‍ഡ് കള്‍ചറല്‍ ഫെസ്റ്റ്. വൈകീട്ട് ആറുമണിക്ക് സൂരജ് സന്തോഷ് ഒരുക്കുന്ന സംഗീത വിരുന്ന്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Nattuvedi, Kasaragod, Nattuvedi-Nattuvarthamanam 14-12-2019

Post a Comment